For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെഡ് ബോണ്ട തയ്യാറാക്കൂ

|

ബ്രെഡ് ഉപയോഗിച്ചു പല വിഭവങ്ങളും തയ്യാറാക്കാം. വറുത്തതു കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തയ്യാറാക്കാവുന്ന ഒന്നാണ് ബ്രെഡ് ബോണ്ട.

ബ്രെഡും ഉരുളക്കിഴങ്ങും ചേര്‍ത്തു തയ്യാറാക്കുന്ന ബ്രെഡ് ബോണ്ട പരീക്ഷിച്ചു നോക്കൂ,

bread bonda

ബ്രെഡ്-6 കഷ്ണം
ഉരുളക്കിഴങ്ങ്-3 (പുഴുങ്ങി തൊലി കളഞ്ഞത്)
സവാള-1 കപ്പ്
ജീരകം-കാല്‍ ടീസ്പൂണ്‍
പച്ചമുളക്-5
മുളകുപൊടി-കാല്‍ ടീസ്പൂണ്‍
പാല്‍-1ക്പ്പ്
ഓയില്‍
ഉപ്പ്
മല്ലിയില

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിയ്ക്കുക.

സവാള ചേര്‍ത്തു വഴങ്ങുക. ഉരുളക്കിഴങ്ങ് ഉടച്ചത്, ഉപ്പ്, മുളകുപൊടി, പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ത്തിളക്കി അല്‍പസമയം വേവിയ്ക്കുക.

ബ്രെഡ് കഷ്ണങ്ങള്‍ എടുത്ത് വശങ്ങള്‍ മുറിച്ചു കളയണം. ഇത് പാലില്‍ ചെറുതായി മുക്കി പിഴിഞ്ഞ ശേഷി മസാല കുറേശെ വീതം നടുവില്‍ വച്ച് വശങ്ങള്‍ കൂട്ടി യോജിപ്പിയ്ക്കുക.

എണ്ണ തിളപ്പിച്ച് ഇത് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. തയ്യാറാക്കി നോക്കൂ, തന്തൂരി പനീര്‍ ടിക്ക

English summary

Bread Bonda Recipe

Read to know how to prepare bread bonda. This is the easiest recipe that can be prepared using bread. Try this yummy snack this evening
Story first published: Friday, November 20, 2015, 15:30 [IST]
X
Desktop Bottom Promotion