For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റബിള്‍ ബ്രെഡ് ടോസ്റ്റ്

|

Vegetable Bread Toast
കുട്ടികള്‍ക്ക് ടിഫിനില്‍ പായ്ക്കു ചെയ്യാന്‍ പറ്റിയ വെജിറ്റബിള്‍ ബ്രെഡ് ടോസ്റ്റ് എങ്ങനെയുണ്ടാക്കുമെന്നു നോക്കൂ. ഉണ്ടാക്കാന്‍ എളുപ്പം. പോഷകസമൃദ്ധവും.

ബ്രെഡ്-4 കഷ്ണം
ക്യാരറ്റ്-2
സവാള-1
തക്കാളി-1
പച്ചമുളക്-2
മല്ലിയില
ഉപ്പ്
എണ്ണ
നെയ്യ്
മഞ്ഞള്‍പ്പൊടി

സവാള, ക്യാരറ്റ്, കക്കാളി, മല്ലിയില എന്നിവ ചെറുതായി നുറുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിക്കുക. ഇതിലേക്ക് സവാള അരിഞ്ഞതിട്ട് വഴറ്റുക. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മറ്റു പച്ചക്കറികള്‍ ഇടുക. എല്ലാം ചേര്‍ത്ത് നല്ലപോലെ വഴറ്റി വേവിക്കുക. വല്ലാതെ കുഴയരുത്. ഇത് വാങ്ങിവച്ച് മല്ലിയില ചേര്‍ക്കാം.

ബ്രെഡിന്റെ ഒരു ഭാഗത്ത് ഈ മസാലക്കൂട്ടില്‍ നിന്ന് ആവശ്യത്തിനെടുത്ത് പരത്തി വയ്ക്കുക. മുകളില്‍ മറ്റൊരു കഷ്ണം ബ്രെഡ് വയ്ക്കണം.

ദോശക്കല്ലില്‍ നെയ്യു പുരട്ടി ഇത് ഇരുഭാവും തിരിച്ചിട്ട് മൊരിച്ചെടുക്കാം.

മേമ്പൊടി

വേണമെങ്കില്‍ കാബേജ്, ക്യാപ്‌സിക്കം എന്നിവയും പച്ചക്കറിക്കൂട്ടില്‍ ചേര്‍ക്കാം.

English summary

Cooking, Veg, Snacks, Vegetable Bread Toast, പാചകം, വെജ്, വെജിറ്റബിള്‍ ബ്രെഡ് ടോസ്റ്റ്, സ്‌നാക്‌സ്‌

Vegetable Bread Toast is a tasty recipe which can be packed in kid's food pack
X
Desktop Bottom Promotion