For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിക്കിന്‍ വെള്ളം കൊണ്ട് സുനന്ദിനിയുണ്ടാക്കൂ

By Soma Raj Pillai
|

കരിക്കിന്‍ വെള്ളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മാലിന്യവും രാസവസ്തുക്കളും കലരാനിടയില്ലാത്ത തികച്ചും പ്രകൃതിദത്തമായ പാനീയമെന്നു പറയാം.

ക്ഷീണിച്ചു തളര്‍ന്നു വരുമ്പോള്‍ കരിക്കിന്‍ വെള്ളം കുടിച്ചു നോക്കൂ, ക്ഷീണം ക്ഷണനേരം കൊണ്ട് പമ്പ കടക്കുന്നതു കാണാം. ഇതിനു പുറമേ ഛര്‍ദി, വയറിളക്കം തുടങ്ങിയ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണിത്.

കരിക്കിന്‍ വെള്ളത്തിന് അല്‍പം വ്യത്യസ്തമായ രുചി നല്‍കുന്ന ഒരു പാനീയമാണ് സുനന്ദിനി. മല്ലിയില, പുതിന എന്നിങ്ങനെ ഒരു പിടി സാധനങ്ങള്‍ ചേര്‍ത്ത് സുനന്ദിനി തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Tender Coconut

കരിക്ക്-2
മല്ലിയില അരിഞ്ഞത്-1 സ്പൂണ്‍
പുതിനയില- 2 സ്പൂണ്‍
നാരകത്തിന്റെ ഇല-1
പച്ചമുളക്-2 (കുരു നീക്കിയത്)
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
മുഴുവന്‍ മല്ലി-അര ടീസ്പൂണ്‍
കുരുമുളക് ചതച്ചത്-കാല്‍ സ്പൂണ്‍
കായം-ഒരു നുള്ള്
ശര്‍ക്കര-അല്‍പം സ്വാദിന്
റോക്ക് സാള്‍ട്ട്-അല്‍പം

കായമടക്കമുള്ള എല്ലാ മസാലകളും എണ്ണ ചേര്‍ക്കാതെ ചൂടാക്കി പൊടിയ്ക്കുക.

കരിക്കിന്‍ വെള്ളത്തില്‍ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ഇതിലേക്ക് പൊടിച്ചു വച്ച മസാലയും ചേര്‍ക്കണം. നാരകത്തിന്റെ ഇല അവസാനം ചേര്‍ത്താല്‍ മതിയാകും.

ഇത് അരിച്ചെടുത്ത് മണ്‍കലത്തില്‍ സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം.

ഔഷധഗുണം കൂടിയുള്ള ഒരു പാനീയമാണ് സുനന്ദിനി. വയറിന്റെ അസ്വസ്ഥതകള്‍ മാറ്റാനും അത്യുത്തമം.

English summary

Sunadini Tender Ccoconut Water Sherbat

"Green Coconut" is the "King of Fruits" and tender coconut water is the "Divine Nectar". "Sunandini" is prepared with tender coconut water, infused with herbs and spices; is a thirst quenching refreshing drink, enriched with natural goodness.
Story first published: Friday, October 18, 2013, 13:29 [IST]
X
Desktop Bottom Promotion