Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഇനി ഡിന്നറുണ്ടാക്കാം പത്ത് മിനിട്ടില്‍; സിംപിള്‍ എഗ്ഗ് റോള്‍ റെസിപ്പി
ചില ദിവസങ്ങളില്‍ ഭക്ഷണം ഉണ്ടാക്കല്‍ വളരെ മടുപ്പ് ഉണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ദിവസം മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ചതിന് ശേഷം രാത്രിയില്‍ ഡിന്നര്‍ ഉണ്ടാക്കുന്നതും, തിരക്കിട്ട് ജോലിക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതും. ഇനി കഷ്ടപ്പാട് വേണ്ട. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ്, ഡിന്നര്‍ റെസിപ്പിയാണ് ഇനി പറയുന്നത്.

എഗ്ഗ് റോള്‍
എഗ്ഗ് റോള്‍, ചിക്കന്‍ റോള്‍, മീറ്റ് റോള്‍ എല്ലാം ബേക്കറികളില്‍ സുലഭമാണ്. പക്ഷേ അവയില്‍ എന്തെല്ലാമാണ് ചേര്‍ക്കുന്നതെന്ന് നമുക്കറിയില്ല. അപ്പോള്‍ വീട്ടില്‍ത്തന്നെ ഒരു എഗ്ഗ് റോള്‍ ഉണ്ടാക്കുകയല്ലേ നല്ലത്. വളരെ സിംപിളായി, പോഷകഗുണം ചോരാതെ വീട്ടില്‍ എഗ്ഗ് റോള്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
- ചപ്പാത്തി - എത്ര എഗ്ഗ് റോള്‍ വേണോ, അത്രയും
- മുട്ട
- സവാള- അരിഞ്ഞത്
- ക്യാരറ്റ്- നീളത്തില്‍ അരിഞ്ഞത്
- ക്യാപ്സിക്കം-നീളത്തില്‍ അരിഞ്ഞത്
- കുക്കുമ്പര്‍- അരിഞ്ഞത്
- പച്ചമുളക്- വട്ടത്തില്‍ അരിഞ്ഞത്
- മല്ലിയില- അരിഞ്ഞത്
- നാരങ്ങാനീര്
- ഉപ്പ്
- കുരുമുളക് പൊടി
തയ്യാറാക്കുന്ന വിധം
- ആദ്യം പച്ചക്കറികളെല്ലാം ഒരു ബൗളില്‍ എടുത്ത് ഉപ്പും നാരങ്ങാനീരും കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്ത് മിക്സ് ചെയ്യുക.
- മറ്റൊരു ബൗളില്‍ ആവശ്യത്തിന് മുട്ട (എത്ര റോള്‍ വേണമോ അതിനനുസരിച്ച് മുട്ടയും മറ്റ് ചേരുവകളും എടുക്കുക) എടുത്ത് ഉപ്പ് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക.
- പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബീറ്റ് ചെയ്ത മുട്ടയുടെ ഒരു ഭാഗം ഒഴിക്കുക.
- അതിന് മുകളിലേക്ക് ഒരു ചപ്പാത്തി വെക്കുക.
- അടിഭാഗം വേവുമ്പോള്‍ ഒന്ന് തിരിച്ചിടുക
- ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക.
- മുട്ട മുകളില്‍ വരുന്ന വിധം വെച്ച് അതിന്റെ നടുഭാഗത്തായി കുറച്ച് മയോണൈസും ടൊമാറ്റോ കെച്ചപ്പും പുരട്ടുക (ആവശ്യമെങ്കില്‍ മാത്രം).
- ഇനി മിക്സ് ചെയ്ത പച്ചക്കറികള്‍ കൂടി അതില്‍ വെക്കുക.
- പിന്നീട് റോള്‍ ചെയ്തെടുക്കുക.
- ഹെല്ക്കി എഗ്ഗ് റോള്‍ തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
