Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഒരു കഷ്ടപ്പാടും ഇല്ല, ചോക്കലേറ്റ് കേക്ക് ഉണ്ടാക്കാന്‍ വളരെ സിംപിളാണ്
ഇഷ്ടപ്പെട്ട പലഹാരമെന്താണെന്ന് ചോദിച്ചാല്‍ ഇന്നത്തെ കാലത്ത് കുട്ടികള്‍ കണ്ണുമടച്ച് പറയും കേക്ക് എന്ന്. അതില്‍ തന്നെ ഏറ്റവുമിഷ്ടപ്പെട്ട കേക്ക് ഏതാണെന്ന് ചോദിച്ചാല്‍ ചോക്കലേറ്റ് കേക്ക് എന്ന് പറയും. അതിപ്പോള്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ചോക്കലേറ്റ് കേക്ക് ഇഷ്ടം തന്നെയാണ്. എങ്കില്‍ പിന്നെ വളരെ സിംപിളായി ഉണ്ടാക്കാവുന്ന ഒരു ചോക്കലേറ്റ് കേക്ക് റെസിപ്പി പരിചയപ്പെട്ടാലോ.

ചേരുവകള്‍
*മൈദ- ഒരു കപ്പ്
*കൊക്കോ പൗഡര്‍ (മധുരമില്ലാത്തത്)- 3 ടേബിള്‍സ്പൂണ്‍
*ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
*ഉപ്പ്- ഒരു നുള്ള്
*ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍- അര ടീസ്പൂണ്‍
*മുട്ട- രണ്ടെണ്ണം
*പാല്- അരക്കപ്പ്
*വാനില എസ്സെന്‍സ് - ഒരു ടീസ്പൂണ്‍
*പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്
*വെജിറ്റബിള്‍ ഓയില്‍ - കാല് കപ്പ്
തയ്യാറാക്കുന്ന വിധം
*ആദ്യം തന്നെ മുട്ട, പാല് അടക്കമുള്ള എല്ലാ ചേരുവകളും സാധാരണ
ഊഷ്മാവില്‍ ആണെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജില്‍ ഉള്ളവ നേരത്തേ
പുറത്തെടുത്ത് വെക്കുക.
*ഓവന് 180 ഡിഗ്രി സെല്‍ഷ്യസില്‍ പത്ത് മിനിട്ട് നേരം പ്രീഹീറ്റ്
ചെയ്തുവെക്കുക.
*ഏഴിഞ്ച് വലുപ്പത്തിലുള്ള കേക്ക് പാത്രത്തില്‍ എണ്ണ
പുരട്ടിമാറ്റിവെക്കുക.
*ഒരു മിക്സിംഗ് ബൗളില്‍ മൈദയും ബേക്കിംഗ് സോഡയും കൊക്കോ പൗഡറും
ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്തുവെക്കുക.
*മറ്റൊരു പാത്രത്തില്‍ പാലും കാപ്പിപ്പൊടിയും മിക്സ്
ചെയ്തുവെക്കുക.
*വലിയൊരു ബൗളില്‍ മുട്ടയും വാനില എസ്സെന്സും ഇലക്ട്രിക് ഹീറ്റര്‍
ഉപയോഗിച്ച് മൂന്ന് മിനിറ്റോളം അത്യാവശ്യം വേഗതയില്‍ നല്ലവണ്ണം ബീറ്റ്
ചെയ്തെടുക്കുക. എപ്പോഴും ബീറ്റര്‍ ഒരേ ദിശയില്‍ കറക്കാന്‍
ശ്രമിക്കുക.
*ഇതിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ബീറ്റ്
ചെയ്യുക.
*ഇനി വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ബീറ്റ്
ചെയ്യുക.
*ഇനി അതിലേക്ക് പാല് മിശ്രിതം ചേര്‍ത്ത് 30 സെക്കന്‍ഡ് വേഗത കുറച്ച്
ബീറ്റ് ചെയ്യാം.
*ശേഷം മൈദ മിശ്രിതം ചേര്‍ക്കാം. അല്‍പ്പാല്‍പ്പമായി വേണം മൈദ
ചേര്‍ക്കാന്‍. *ഒരു സ്പാറ്റ്ച്യുല കൊണ്ട് ഇത് പതുക്കെ ഇളക്കി
യോജിപ്പിക്കണം. ഹാന്‍ഡ് മിക്സര്‍ ഉപയോഗിക്കരുത്. ഒരേ ദിശയില്‍
മിക്സ് ചെയ്യാനും ശ്രമിക്കണം.
*ഇനി ചോക്കലേറ്റ് കേക്ക് മിശ്രിതം ബേക്കിംഗ് പാനിലേക്ക് ഒഴിക്കുക.
പാന്‍ രണ്ടുതവണ പതുക്കെ തട്ടുക. കേക്ക് മിശ്രിതത്തിലെ വായുകുമിളകള്‍
പോകാനാണ് ഇങ്ങനെ ചെയ്യുന്നത്.
*ശേഷം പ്രീഹീറ്റ് ചെയ്ത ഓവനില്‍ കേക്ക് ബേക്ക് ചെയ്യുക. ഏതാണ്ട് 180
ഡിഗ്രി സെല്‍ഷ്യസില്‍ 30-35 മിനിറ്റ് ബേക്ക് ചെയ്യേണ്ടിവരും.
*അതിനുശേഷം കേക്ക് പുറത്തെടുത്ത് ഒരു ടൂത്ത്പിക്ക് കൊണ്ട് നടുഭാഗം
വെന്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ അല്‍പ്പസമയം കൂടി
ബേക്ക് ചെയ്യുക.
*കേക്ക് റെഡി. ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി 10 മിനിറ്റ്
തണുക്കാന്‍ വെക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications