Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സര്സോന് കാ സാഗ് തയ്യാറാക്കൂ
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും തനതു പ്രത്യേകതകളുണ്ട്. ഇത്തരം പ്രത്യേകതകള്‍ വസ്ത്രത്തിലും ആചാരങ്ങളിലും തുടങ്ങി ഭക്ഷണത്തില്‍ വരെയെത്തി നില്ക്കുന്നു.
പഞ്ചാബി ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഇങ്ങനെ ഭക്ഷണങ്ങളില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും രുചിച്ചറിയേണ്ട ഒരു വിഭവമാണ് സര്സോന് കാ സാഗ്. കടുകില കൊണ്ടുണ്ടാക്കിയ ഒരു പഞ്ചാബി കറിയാണിത്. പഞ്ചാബിലെ പ്രസിദ്ധമായ മക്കി ദീ റൊട്ടിയുടെയൊപ്പം ഉണ്ടാക്കുന്ന ഒരു വിഭവം.
സര്സോന് കാ സാഗ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
കടുകില-5 കെട്ട്
സ്പിനാച്ച് (ഒരിനം പച്ച ചീരയില)-ഒരു കെട്ട്
സവാള-2
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-5 അല്ലി
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കടലമാവ്-1 ടീസ്പൂണ്‍
ഉപ്പ്
നെയ്യ്
ഇലകള്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ഇത് വെള്ളം കളഞ്ഞ ശേഷം അരിഞ്ഞു വയ്ക്കുക.
ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേക്കു ജീരകമിട്ടു പൊട്ടിയ്ക്കുക. സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് അരിഞ്ഞു വച്ചിരിയ്ക്കുന്ന ഇലകള്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.
പാനിലേയ്ക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് അല്പനേരം ഇളക്കുക.
അഞ്ചു മിനിറ്റു കഴിയുമ്പോള്‍ കടലമാവു ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത ശേഷം തീ കെടുത്തുക.
തണുത്തു കഴിയുമ്പോള്‍ ഈ മിശ്രിതം മിക്സിയില്‍ അരച്ചെടുക്കുക.
ഒരു പാനില്‍ അല്പം നെയ്യു ചേര്‍ത്ത് അരച്ചെടുത്ത മിശ്രിതം ഇതിലേയ്ക്കിട്ട് ഇളക്കണം.
സര്സോന് കാ സാഗ് തയ്യാര്‍.
മക്കി റൊട്ടിയ്ക്കൊപ്പം കഴിച്ചു നോ്ക്കൂ.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications

