Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സാമ്പാറിന് നല്ല കൊഴുപ്പും ടേസ്റ്റും കിട്ടാന്‍ വീട്ടില്‍ തയ്യാറാക്കാം സാമ്പാര്‍ പൊടി
സാമ്പാര്‍ നമ്മള് മലയാളികളുടെ ദേശീയ കറിയാണ് എന്നതില്‍ സംശയം വേണ്ട. നല്ല തേങ്ങ വറുത്തരച്ച് ചേര്‍ത്ത് തയ്യാറാക്കുന്ന സാമ്പാര്‍ തന്നെയാണ് എല്ലാവര്ക്കും ഇഷ്ടവും. ഇഡ്ഡലിക്കും ദോശക്കും എന്തിന് പുട്ടിന് വരെ സാമ്പാര്‍ ഉണ്ടെങ്കില്‍ കിടിലനാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ സാമ്പാര്‍ തയ്യാറാക്കുമ്പോള്‍ എന്തുകൊണ്ടും അതിന് രുചികൂട്ടുന്ന ഒന്നാണ് സാമ്പാര്‍ പൊടി എന്നതില്‍ സംശയം വേണ്ട. എന്നാല്‍ സാമ്പാര്‍ തയ്യാറാക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും എപ്രകാരം നല്ല പെര്‍ഫക്റ്റ് ആയി സാമ്പാര്‍ പൊടി തയ്യാറാക്കാം എന്നതാണ്.
എന്നാല്‍ പലര്‍ക്കും അറിയാത്ത ഒന്നാണ് സാമ്പാര്‍ പൊടി എങ്ങനെ കേടാകാതെ സൂക്ഷിക്കാം എന്നത്. സാമ്പാര്‍ പൊടി മാത്രമല്ല എല്ലാ തരത്തിലുള്ള മസാലകളും സൂക്ഷിക്കുന്നതു പോലെയാണ് അതിന്റെ ആയുസ്സ്. കാരണം ചിലര്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ സാമ്പാര്‍ പൊടി മോശമായി പോവുന്നു. എന്നാല്‍ ഇനി നല്ല കിടിലന്‍ സാമ്പാര്‍ പൊടി തയ്യാറാക്കാം. അത് എങ്ങനെ സൂക്ഷിക്കണം എന്നും നോക്കാം.

ആവശ്യമള്ള ചേരുവകള്‍
മുഴുവന്‍ മല്ലി - ഒരു കപ്പ്
ചുവന്ന മുളക് - ഒരു കപ്പ്
കായം - ഒരു വലിയ കഷ്ണം
കടലപ്പരിപ്പ് - നാല് ടേബിള്‍ സ്പൂണ്‍
ഉഴുന്ന് പരിപ്പ് - നാല് ടേബിള്‍ സ്പൂണ്‍
കറിവേപ്പില- നാല് അഞ്ച് തണ്ട്
ഉലുവ - രണ്ട് ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് കായം ഇട്ട് നല്ലതുപോലെ
മൂപ്പിച്ചെടുക്കാം. അതിന് ശേഷം മല്ലിയും ചുവന്ന മുളകും കടലപ്പരിപ്പും
ഉഴുന്ന് പരിപ്പും കറിവേപ്പിലും ഉലുവയും നല്ലതുപോലെ വറുത്തെടുക്കുക.
ഇത് വറുത്തെടുത്ത ശേഷം നല്ലതുപോലെ ചൂടാറിയാല്‍ മിക്സിയില്‍
പൊടിച്ചെടുക്കാവുന്നതാണ്. ശേഷം നല്ല എയര്‍ടൈറ്റ് ഉള്ള കണ്ടൈനറില്
സൂക്ഷിച്ച് വെക്കാവുന്നതാണ്. പിന്നീട് സാമ്പാറുണ്ടാക്കുമ്പോള്‍ ഈ പൊടി
ഉപയോഗിക്കാം. നല്ല കിടിലന്‍ സൂപ്പര്‍ സാമ്പാര്‍ തയ്യാറാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
