Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

കൊളസ്‌ട്രോള്‍, പ്രമേഹം പിടിച്ച പിടിയാലേ കുറക്കും സാമ്പാര്‍ ചീര തോരന്‍

കര്‍ക്കിടക മാസമായതിനാല്‍ ഇലക്കറികളില്‍ പല നിയന്ത്രണങ്ങളും വരുന്നു. എന്നാല്‍ ആരോഗ്യത്തിന് ഏത് സമയവും ഉപയോഗപ്രദമായ ചില ഇലകളുണ്ട്. അത് ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ പ്രമേഹവും ആരോഗ്യവും മെച്ചപ്പെടുന്നു. സാമ്പാര്‍ ചീര ഇത്തരത്തില്‍ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. ഇത് കൊണ്ട് കര്‍ക്കിടക മാസത്തില്‍ തോരന്‍ വെക്കുന്നത് വഴി അത് ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം പരിഹരിക്കുന്നതിന് ഈ തോരന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ എയുടെ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് സാമ്പാര്‍ ചീര. ഇത് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല കാല്‍സ്യം, ഫോസ്ഫറസ്, എന്നിവയെല്ലാം തന്നെ സാമ്പാര്‍ ചീരയില്‍ ഉപയോഗിക്കാവുന്നതാണ്. തളര്‍ച്ച, രക്തക്കുറവ് എന്നിവക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും സാമ്പാര്‍ ചീര. ഇത് കര്ക്കിടകത്തില്‍ എങ്ങനെ കഴിക്കണം എന്ന് നമുക്ക് നോക്കാം.

Sambar Cheera Thoran

ആവശ്യമുള്ള ചേരുവകള്‍:
സാമ്പാര്‍ ചീര- രണ്ട് കപ്പ്
വെളുത്തുള്ളി - രണ്ടെണ്ണം
ചുവന്നുള്ളി - നാലെണ്ണം
തേങ്ങ - അരക്കപ്പ്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
പച്ചമുളക് - രണ്ടെണ്ണം
ജീരകം- അല്‍പം
ഉണക്കമുളക് - രണ്ടെണ്ണം
കടുക് - അല്‍പം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുത്തിടാന്‍

തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തില്‍ അല്‍പം എണ്ണ ഒഴിച്ച് അതിലേക്ക് കടുകും മുളകും പൊട്ടിച്ചതിന് ശേഷം സാമ്പാര്‍ ചീര ഇതിലേക്ക് ചേര്‍ക്കാം. അതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കാവുന്നതാണ്. പിന്നീട് അഞ്ച് മിനിറ്റ് നല്ലതുപോലെ അമര്‍ത്തി അടച്ച് വേവിക്കണം.

തേങ്ങയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും ചുവന്നുള്ളിയും മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് നല്ലതുപോലെ മിക്‌സിയില്‍ ചതച്ചെടുക്കണം. അരച്ചെടുക്കാന്‍ പാടില്ല. ഇത് നല്ല നല്ലതുപോലെ ചതച്ചതിന് ശേഷം സാമ്പാര്‍ ചീരയിലേക്ക് ഇത് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി വെക്കണം. പിന്നീട് വെള്ളം പൂര്‍ണമായും വറ്റി വരുന്നത് വരെ തുറന്ന് വെച്ച് വേവിച്ച് കഴിഞ്ഞാല്‍ സാമ്പാര്‍ ചീര തോരന്‍ തയ്യാര്‍.

Image courtesy: Wikipedia

[ of 5 - Users]

English Summary

Here in this article we are sharing a special recipe of sambar cheera thoran in malayalam. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+