Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
നവരാത്രിയ്ക്ക് സാബുദാന താലിപീത്
നവരാത്രി കേരളത്തിലേക്കാള്‍ മറ്റു സംസ്ഥാനങ്ങളില്‍ കൂടുതലായി ആചരിയ്ക്കുന്ന ഒരു ആഘോഷമാണ്. പലയിടത്തും വ്രതമെടുത്താണ് നവരാത്രിയോടനുബന്ധിച്ചുള്ള ഒന്‍പതു ദിവസങ്ങളും ആഘോഷിയ്ക്കുന്നത്. ഇതിനായി പ്രത്യേക വിഭവങ്ങളുമുണ്ട്.
സാബുദാന അഥവാ ചൗവ്വരി ഉപയോഗിച്ചുള്ള വിഭവങ്ങളും നവാരാത്രിക്കാലത്ത് ധാരാളം ഉപയോഗിക്കാറുണ്ട്.
സാബുദാനയും ഉരുളക്കിഴങ്ങും ഉപയോഗിച്ചുണ്ടാക്കുന്ന സാബുദാന താലിപീത് നവരാത്രിയ്ക്ക് ഉപയോഗിച്ചു വരുന്ന ഒരു വിഭവമാണ്. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

സാബുദാന-1 കപ്പ്
ഉരുളക്കിഴങ്ങ്
(തൊലികളഞ്ഞ് വേവിച്ചു -അരക്കപ്പ്
ഗ്രേറ്റ് ചെയ്തത്)
നിലക്കടല-കാല്‍കപ്പ്
(വറുത്തു തൊലി കളഞ്ഞുപൊടിച്ചത്)
ഗോതമ്പുപൊടി-കാല് കപ്പ്
പച്ചമുളക്-1
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
സാബുദാന നല്ലപോലെ കഴുകി അരക്കപ്പ് വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക.
എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് സാബുദാന കുഴച്ച് ചപ്പാത്തിമാവു പരുവത്തിലാക്കുക.
ഒരു പ്ലാസ്റ്റിക് പേപ്പറില്‍ എണ്ണ പുരട്ടി ഒരു ഉരുള മാവ് ഇതിലേക്കു വയ്ക്കുക. എണ്ണ പുരട്ടിയ മറ്റൊരു പ്ലാസ്റ്റിക് പേപ്പര്‍ ഇതിനു മുകളില്‍ വച്ച് ഇത് അല്പം വട്ടത്തില്‍ കൈ കൊണ്ടമര്‍ത്തി പരത്തുക.
ഇത് ചൂടായ പാനിലേക്കു മാറ്റി അല്പം എണ്ണ തൂവി ഇരുവശവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചുട്ടെടുക്കാം.
പ്ലാസ്റ്റിക് കവറിലല്ലെങ്കില് കൈവെള്ളയില്‍ അല്പം എണ്ണ പുരട്ടി കൈവള്ളയില്‍ വച്ചോ അല്ലെങ്കില്‍ പാനില്‍ ഉരുള വച്ച് കൈകൊണ്ടോ ഇതു പരത്താം.
ചട്നി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
