For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയ്ക്ക് സാബുദാന താലിപീത്

By Neha Mathur
|

നവരാത്രി കേരളത്തിലേക്കാള്‍ മറ്റു സംസ്ഥാനങ്ങളില്‍ കൂടുതലായി ആചരിയ്ക്കുന്ന ഒരു ആഘോഷമാണ്. പലയിടത്തും വ്രതമെടുത്താണ് നവരാത്രിയോടനുബന്ധിച്ചുള്ള ഒന്‍പതു ദിവസങ്ങളും ആഘോഷിയ്ക്കുന്നത്. ഇതിനായി പ്രത്യേക വിഭവങ്ങളുമുണ്ട്.

സാബുദാന അഥവാ ചൗവ്വരി ഉപയോഗിച്ചുള്ള വിഭവങ്ങളും നവാരാത്രിക്കാലത്ത് ധാരാളം ഉപയോഗിക്കാറുണ്ട്.

സാബുദാനയും ഉരുളക്കിഴങ്ങും ഉപയോഗിച്ചുണ്ടാക്കുന്ന സാബുദാന താലിപീത് നവരാത്രിയ്ക്ക് ഉപയോഗിച്ചു വരുന്ന ഒരു വിഭവമാണ്. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Sabudana

സാബുദാന-1 കപ്പ്
ഉരുളക്കിഴങ്ങ്
(തൊലികളഞ്ഞ് വേവിച്ചു -അരക്കപ്പ്
ഗ്രേറ്റ് ചെയ്തത്)
നിലക്കടല-കാല്‍കപ്പ്
(വറുത്തു തൊലി കളഞ്ഞുപൊടിച്ചത്)
ഗോതമ്പുപൊടി-കാല്‍ കപ്പ്
പച്ചമുളക്-1
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

സാബുദാന നല്ലപോലെ കഴുകി അരക്കപ്പ് വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക.

എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് സാബുദാന കുഴച്ച് ചപ്പാത്തിമാവു പരുവത്തിലാക്കുക.

ഒരു പ്ലാസ്റ്റിക് പേപ്പറില്‍ എണ്ണ പുരട്ടി ഒരു ഉരുള മാവ് ഇതിലേക്കു വയ്ക്കുക. എണ്ണ പുരട്ടിയ മറ്റൊരു പ്ലാസ്റ്റിക് പേപ്പര്‍ ഇതിനു മുകളില്‍ വച്ച് ഇത് അല്‍പം വട്ടത്തില്‍ കൈ കൊണ്ടമര്‍ത്തി പരത്തുക.

ഇത് ചൂടായ പാനിലേക്കു മാറ്റി അല്‍പം എണ്ണ തൂവി ഇരുവശവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചുട്ടെടുക്കാം.

പ്ലാസ്റ്റിക് കവറിലല്ലെങ്കില്‍ കൈവെള്ളയില്‍ അല്‍പം എണ്ണ പുരട്ടി കൈവള്ളയില്‍ വച്ചോ അല്ലെങ്കില്‍ പാനില്‍ ഉരുള വച്ച് കൈകൊണ്ടോ ഇതു പരത്താം.

ചട്‌നി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

English summary

Sabudhana Talipeeth Navaratri Recipe

Sabudana thalipeeth is a very common recipe for fasting in northern part of India and Maharashtra. The dough is similar to that of sabudana vada but the end result is very different. This can be made with very less oil on a non stick pan. Here is the recipe.
 
 
X
Desktop Bottom Promotion