Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
വളരെ എളുപ്പം അരിമുറുക്ക് തയ്യാറാക്കാം: റെസിപ്പി ഇങ്ങനെ
മുറുക്ക് ഒരു നാടന്‍ പലഹാരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ മുറുക്ക് കഴിക്കുന്ന അത്ര സുഖം അ്ത് ഉണ്ടാക്കുന്ന സമയം കിട്ടണം എന്നില്ല. ചെറുതായി ഒന്ന് കഷ്ടപ്പെട്ടാല്‍ മാത്രമേ നല്ല കിടിലന്‍ അരിമുറുക്കിന്റെ സ്വാദ് ആസ്വദിച്ച് കൊറിക്കാന്‍ സാധിക്കുകയുള്ളൂ. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് നല്ല കിടിലന്‍ രുചിയില്‍ അരിമുറുക്ക് തയ്യാറാക്കാന്‍ നോക്കാം. അരിമുറുക്ക് എത്ര കഴിച്ചാലും മതിവരില്ല എന്നതും സത്യമാണ്. എങ്ങനെ അധികം കഷ്ടപ്പെടാതെ അരിമുറുക്കുണ്ടാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
ഉഴുന്ന് - അരക്കപ്പ്
പച്ചരി- രണ്ട് കപ്പ്
വെള്ളം - രണ്ടര കപ്പ് തിളപ്പിച്ചത്
എള്ള് - അല്പം കഴുകി വൃത്തിയാക്കിയത്
കുരുമുളക് പൊടി - അവശ്യമെങ്കില്‍ ഒരു നുള്ള്
ഉപ്പ്- പാകത്തിന്
എണ്ണ- മുറുക്ക് വറുക്കാന്‍ പാകത്തതിന്

തയ്യാറാക്കുന്ന വിധം
* ആദ്യം തന്നെ ഉഴുന്ന് നല്ലതുപോലെ കഴുകി ഉണക്കി ചെറുതായി വറുത്ത്
നല്ലതുപോലെ പൊടിച്ചെടുക്കണം. തോല് ഇല്ലാത്ത ഉഴുന്ന്
പരിപ്പായിരിക്കാന് ശ്രദ്ധിക്കണം
* ശേഷം പച്ചരിയും ഇതുപോലെ തന്നെ കഴുകി ഉണക്കി പൊടിച്ച്
വറുത്തെടുക്കുക
* പിന്നീട് ഉഴുന്ന് പൊടിയും അരിപ്പൊടിയും രണ്ടും നല്ലതുപോലെ മിക്സ്
ചെയത് ഉപ്പും പാകത്തിന് കുരുമുളക് പൊടിയും ചേര്‍ത്ത് മിക്സ്
ചെയ്യണം
* അതിന് ശേഷം തിളപ്പിച്ച വെള്ളം കുറച്ചായി ഒഴിച്ച് നല്ലതു പോലെ
കുഴച്ചെടുക്കണം. ഇടിയപ്പത്തിന്റെ പാകത്തില്‍ വേണം
കുഴച്ചെടുക്കുന്നതിന്
* ശേഷം നൂല്‍പ്പുട്ടിന്റെ അച്ചെടുത്ത് അതിലേക്ക് മുറുക്കിന്റെ മാവ്
ഇട്ടതിന് ശേഷം മുറിക്കിന്റെ ആകൃതിയില്‍ ഒരു പാത്രത്തിലേക്ക് പതുക്കെ
പിഴിഞ്ഞെടുക്കണം
* പതുക്കെ എണ്ണ ചൂടാക്കി ഇതിലേക്ക് ഓരോ മുറുക്കുകളായി ഇട്ട്
നല്ലതുപോലെ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ എണ്ണയില്‍ നിന്ന് കോരി
മാറ്റാം. നല്ല കിടിലന്‍ മുറുക്ക് റെഡി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
