Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഓവനില്ലാതേയും കിടിലന്‍ കേക്ക്, അരിപ്പൊടിയില്‍ തയ്യാറാക്കാം
കേക്ക് എന്ന് പറയുമ്പോള്‍ പലരും ആദ്യം ചിന്തിക്കുന്നത് ഓവനെപ്പറ്റിയാണ്. പലപ്പോഴും ഓവനില്ലാതെ തയ്യാറാക്കുന്ന കേക്കിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ല എന്നതാണ് സത്യം. എന്നാല്‍ ഓവന് ഇല്ലാതേയും നമുക്ക് ഒരു കിടിലന്‍ കേക്ക് തയ്യാറാക്കാം. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ നമുക്ക് കേക്ക് തയ്യാറാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തില്‍ ഈ കിടിലന്‍ കേക്ക് ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള ചേരുവകള്‍:
അരിപ്പൊടി- 1 കപ്പ്
മുട്ട- 2 എണ്ണം
പഞ്ചസാര- 3/4 കപ്പ്(പൊടിച്ചത്)
എണ്ണ- കാല് കപ്പ്
ബേക്കിംഗ് പൗഡര്‍- 1 സ്പൂണ്‍
ബേക്കിംഗ് സോഡ- അര സ്പൂണ്‍
ഉപ്പു - ഒരു നുള്ള്
വാനില എസ്സെന്‍സ്- 6 തുള്ളി
കൊക്കോ പൗഡര്‍- 2 സ്പൂണ്‍
പാല്- കാല് കപ്പ്
തയ്യാറാക്കുന്ന വിധം:
* ആദ്യം മിക്സി എടുത്ത് അതിലേക്ക് മുട്ട, പഞ്ചസാര, എണ്ണ, എസ്സെന്‍സ്,
ഉപ്പ് കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക
* പിന്നീട് ഒരു പാത്രത്തിലേക്ക് അരിപ്പൊടി, ബേക്കിംഗ് സോഡാ, ബേക്കിംഗ്
പൌഡര്‍ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് 3 പ്രാവശ്യം അരിച്ച് മാറ്റി
വെക്കുക
* പിന്നീട് ഈ പൊടിയിലേക്ക് മിക്സിയില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന
കൂട്ട് മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്.
ഇതിലേക്ക ആവശ്യത്തിന് പാല് ചേര്‍ത്ത് കട്ടിയില്‍ മിക്സ് ചെയ്ത്
എടുക്കാം
* പിന്നീട് ഇതില്‍ നിന്ന് കുറച്ച് മാവ് എടുത്ത് അതിലേക്ക് അല്പം
കൊക്കോ പൗഡര്‍ ചേര്‍ത്ത് ഇളക്കി മാറ്റി വെക്കണം.
* പിന്നീട് ഒരു ടിന് എടുത്ത് അതിലേക്ക് എണ്ണ തടവി പിന്നീട് കൊക്കോ
പൗഡര്‍ ചേര്‍ക്കാത്ത മാവ് എടുത്ത് ഇതിലേക്ക് ഒഴിക്കണം. പിന്നീട് അതിന്
നടുവിലേക്ക് അല്പം ചോക്ലേറ്റ് കൂട്ട് കൂടി ഒഴിക്കേണ്ടതാണ്
* ശേഷം അല്പം കൊക്കോപൗഡര്‍ ചേര്‍ക്കാത്ത മാവ് ഒഴിക്കുന്നതിന്
ശ്രദ്ധിക്കണം. ഇത് ാവ് കഴിയുന്നത് വരെ മാറി മാറി തുടരണം
* പിന്നീട് ഒരു ചെറിയ ഈര്‍ക്കില്‍ എടുത്ത് ഇത് കൊണ്ട് കേക്കിന്
നടുവില്‍ നിന്ന് ഒരറ്റത്തേക്ക് ചിത്രത്തില്‍ കാണുന്നത് പോലെ ഡിസൈന്‍
നല്കി വരക്കാവുന്നതാണ്
* പിന്നീട് ഒരു പഴയ പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക്
കേക്ക് ഫില്‍ ചെയ്ത പാത്രം വെച്ച് 40 മിനിറ്റോളം ചെറുതീയില്‍ ബേക്ക്
ചെയ്ത് എടുക്കുക
* നാല്‍പ്പത് മിനിറ്റിന് ശേഷം ചൂട് പോയി എന്ന് ഉറപ്പ് വരുത്തി മറ്റൊരു
പാത്രത്തിലേക്ക് മാറ്റാം
NB: മാവിലേക്ക് ചേര്‍ക്കുന്ന മുട്ടയും പാലും
തണുത്തതാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ചിത്രം, റെസിപ്പി - ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
