Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഉറക്കം തൂങ്ങാതെ ദിവസം മുഴുവന്‍ ഉഷാറായിരിക്കാന് സ്പെഷ്യല്‍ ഇഡ്ഡലി
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഉറക്കം തൂങ്ങിയാണോ എഴുന്നേല്‍ക്കുന്നത്. ആ ക്ഷീണവും വലച്ചിലും ചിലരിലെങ്കിലും ദിവസം മുഴുവന്‍ നില്ക്കുന്നു. എത്രയൊക്കെ മുഖം കഴുകിയാലും ചായ കുടിച്ചാലും ഈ ക്ഷീണത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ ചില പ്രഭാത ഭക്ഷണങ്ങള്‍ക്ക് ഈ ക്ഷീണത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അതില്‍ ഒന്നാണ് ചെറുപയര്‍ ഇഡ്ഡലി. ചെറുപയര്‍ ഇഡ്ഡലി സ്ഥിരമാക്കുന്നവര്ക്ക് അല്ലെങ്കില്‍ ഇടക്കെങ്കിലും കഴിക്കുന്നവര്‍ക്ക് ആരോഗ്യം വളരെ മികച്ച രീതിയില്‍ തന്നെ നിലനില്ക്കുന്നു.
ക്ഷീണവും വലച്ചിലും ഇല്ലാതാക്കും എന്ന് മാത്രമല്ല ആരോഗ്യത്തിന് മികച്ച ഒരു ഓപ്ഷന് തന്നെയാണ് എന്നതിലും സംശയം വേണ്ട. എന്നാല്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം എങ്ങനെയാണ് ചെറുപയര്‍ ഇഡ്ഡലി തയ്യാറാക്കുക എന്നത്. എന്നാല്‍ ഇനി ഈ സംശയത്തിന് നമുക്ക് പരിഹാരം കാണാനാണ് ഈ സെപ്ഷ്യല്‍ റെസിപ്പി ലേഖനം. എങ്ങനെ വളരെ എളുപ്പത്തില്‍ സ്വാദിഷ്ഠമായ രീതിയില്‍ ചെറുപയര്‍ ഇഡ്ഡലി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
* അരി - അരക്കപ്പ്
* ഉലുവ - കാല്‍ടേബിള്‍ സ്പൂണ്‍
* ചെറുപയര്‍ - അരക്കപ്പ്
* ഉഴുന്ന് - അരക്കപ്പ്
* കാരറ്റ് പൊടിയായി അരിഞ്ഞത് -അരക്കപ്പ്
* പൊടിയായി അരിഞ്ഞ സവാള - അരക്കപ്പ്
* ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ചെറുപയറും ഉലുവയും തലേ ദിവസം രാത്രിയില്‍
വെള്ളത്തില്‍ ഇട്ട് വെക്കുക. ശേഷം ഇത് അടുത്ത ദിവസം നല്ലതുപോലെ
അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന
ഉള്ളി, കാരറ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഇഡ്ഡലി തട്ടില്‍ മാവൊഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. നല്ല
സൂപ്പര്‍ ചെറുപയര്‍ ഇഡ്ഡലി തയ്യാര്‍.
ഗുണങ്ങള്‍
ഇത് രാവിലെ കഴിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പലമാറ്റങ്ങളും
അനുഭവിച്ച് അറിയാന്‍ സാധിക്കും. ക്ഷീണവും വലച്ചിലും ഇല്ലാതാവുകയും
ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുകയും ചെയ്യുന്നു. ഇത് കൂടാതെ
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് ഈ ഇഡ്ഡലി
എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ കൊളസ്ട്രോള്‍ പോലെ നമ്മളെ
ഭയപ്പെടുത്തുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ
മുന്നോട്ട് പോവുന്നതിനും ചെറുപയര്‍ ഇഡ്ഡലി മികച്ചത് തന്നെയാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
