വേനല്‍ കടുക്കുന്നു: സ്മൂത്തികളില്‍ ആരോഗ്യം സംരക്ഷിക്കും വഴികള്‍

Posted By:

ആരോഗ്യ സംരക്ഷണം എന്നത് പലപ്പോഴും വേനല്‍ക്കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നായി മാറുന്നു. വെള്ളം ധാരാളം കുടിക്കുക നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ പ്രതികുലമായ മാറ്റങ്ങളിലേക്ക് എത്തുന്നു. നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെയാണ് ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിക്കുന്നതിനും വേണ്ടി സഹായിക്കുന്നതെന്ന് നോക്കാം.

വേനല്‍ച്ചൂടിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് സ്മൂത്തികള്‍. ഇതിലൂടെ വേനല്‍ക്കാല പ്രശ്‌നങ്ങളെ പ്രതിരോധിച്ച് ശരീരത്തിന് ആരോഗ്യവും കരുത്തും നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. തണുപ്പും ശാന്തതയും ഊര്‍ജ്ജവും എല്ലാം ശരീരത്തിന് നല്‍കാന്‍ ഇത്തരം സ്മൂത്തികള്‍ സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

smoothie

പനനൊങ്ക് സ്മൂത്തി
പനനൊങ്ക ആരോഗ്യകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളില്‍ പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഉയര്‍ന്ന ജലാംശം അടങ്ങിയ പനനൊങ്ക് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ശരീരം തണുപ്പിക്കുകയും ചെയ്യുന്നു.

തയ്യാറാക്കുന്നത്
പനനൊങ്ക് 3-4 കഷ്ണം
1 കപ്പ് തേങ്ങാ വെള്ളം
ഒരു നാരങ്ങ നീര്
ഒരു പിടി പുതിനയില
1 ടീസ്പൂണ്‍ തേന്‍ ആവശ്യമെങ്കില്‍
ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്ന രീതി: പനനൊങ്ക്,, പുതിനയില, നാരങ്ങ നീര് എന്നിവ എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യമെങ്കില്‍ മാത്രം തേന്‍ ചേര്‍ക്കാം. പിന്നീട് ഐസ് കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഓറഞ്ച് മാംഗോ സ്മൂത്തി
ഓറഞ്ചും മാമ്പഴവും വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന രണ്ട് പഴങ്ങളാണ്. ഇവ രണ്ടും സ്മൂത്തി ആക്കാന്‍ ഏറ്റവും ബെസ്റ്റ് ആണ്. മാമ്പഴത്തില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

തയ്യാറാക്കുന്നത്
1 പഴുത്ത മാങ്ങ, തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയത്
1 ഓറഞ്ച്
½ കപ്പ് ഗ്രീക്ക് യോഗര്‍ട്ട്
1 ടേബിള്‍ സ്പൂണ്‍ തേന്‍ വേണമെങ്കില്‍ ചേര്‍ക്കാം
ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്ന രീതി: എല്ലാ ചേരുവകളും തൈരും ഒരു പിടി ഐസ് ക്യൂബുകളും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അതിന് ശേഷം ഇതിലേക്ക തൈര് ചേര്‍ത്ത് നല്ലതുപോലെ ഉളക്കണം. ഇത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

ചോക്ലേറ്റ് മിന്റ് സ്മൂത്തി
ചോക്ലേറ്റ് മിന്റ് സ്മൂത്തി നിങ്ങള്‍ക്ക് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു വേനലില്‍. അത് സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന് എന്ന പോലെ തന്നെ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

തയ്യാറാക്കുന്ന വിധം
1 കപ്പ് ചീര (കൂടുതല്‍ പോഷക ബൂസ്റ്റിനായി)
¼ കപ്പ് പുതിയ പുതിന ഇലകള്‍
1 തണുത്ത പഴം
2 ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡര്‍
1 കപ്പ് ബദാം മില്‍ക്ക്
അല്‍പം ഡാര്‍ക്ക് ചോക്ലേറ്റ്
തയ്യാറാക്കുന്ന രീതി: ചീര, പുതിനയില, തണുപ്പിച്ച വാഴപ്പഴം, കൊക്കോ പൗഡര്‍, ബദാം പാല്‍ എന്നിവയെല്ലാം തന്നെ മിക്‌സ് ചെയ്ത് നല്ലതു പോലെ ഇളക്കാവുന്നതാണ്. ശേഷം ഇത് കുടിക്കാം.

തണ്ണിമത്തന്‍ പുതിന സ്മൂത്തി
വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് തണ്ണിമത്തന്‍ പുതിന സ്മൂത്തി. ഇത് നിങ്ങളുടെ ആരോഗ്യത്തിനും നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നു. ഇത് ശരീരത്തിന്റെ പിഎച്ച് അളവ് പുനഃസ്ഥാപിക്കാനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.

തയ്യാറാക്കുന്ന വിധം
2 കപ്പ് തണ്ണിമത്തന്‍
¼ കപ്പ് പുതിന ഇലകള്‍
1 നാരങ്ങ നീര്
ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്ന രീതി: തണ്ണിമത്തന്‍, തുളസി, നാരങ്ങ നീര് എന്നിവ എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യാവുന്നതാണ്. അതിന് ശേഷം ഇത് ഒന്നു കൂടി തണുപ്പിക്കണം എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഫ്രിഡ്ജില്‍ വെച്ച് കുടിക്കാവുന്നതാണ്.

[ of 5 - Users]
Story first published: Saturday, May 4, 2024, 15:36 [IST]
X
Desktop Bottom Promotion