Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ചൂടുകാലത്ത് വിശപ്പും ദാഹവും മാറ്റാന്‍ സൂപ്പര്‍ ഹെല്‍ത്ത് ഡ്രിങ്ക് അവില് മില്‍ക്ക്
ചൂടുകാലത്ത് ഉള്ളം തണുപ്പിക്കുന്ന ഹെല്‍ത്ത് ഡ്രിങ്കുകളോടാണ് മിക്കവര്‍ക്കും താല്‍പ്പര്യം. ചൂട് ശമിപ്പിക്കുന്നതിനൊപ്പം ആരോഗ്യത്തിന് ഗുണം കൂടി ചെയ്യുന്ന റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മലബാറിലെ ജനപ്രിയ ഐറ്റം ആണെങ്കിലും ഇന്ന് കേരളമങ്ങോളമിങ്ങോളം ആ രുചി പരന്നിട്ടുണ്ട്. മറ്റൊന്നുമല്ല - അവില് മില്‍ക്ക്. പഴം, അവില്, പാല്, നിലക്കടല എന്നിവ മാത്രം മതി ഏറെ രുചികരമായ, ആരോഗ്യദായകമായ ഈ പാനീയം തയ്യാറാക്കാന്‍. ഇത് കഴിച്ചാല്‍ ദാഹം മാത്രമല്ല വിശപ്പും മാറും. കാഴ്ചയില്‍ ഫലൂഡയ്ക്ക് സമാനമാണെങ്കിലും അവില് മില്‍ക്ക് തനിനാടന്‍ ആണ്.

ചേരുവകള്‍
*അവില് - കാല്‍ഗ്ലാസ്
*പാല് - അര ഗ്ലാസ്
*പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
*പഴം - ഒന്ന്
തയ്യാറാക്കുന്ന വിധം
*ആദ്യം പഴം കഷ്ണങ്ങളാക്കി നുറുക്കണം. ഞാലിപ്പൂവന് പഴമാണ് അവില്
മില്‍ക്കിന് അനുയോജ്യം.
*അവില് ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ മറ്റൊന്നും ചേര്‍ക്കാതെ 3-4
മിനിറ്റ് വറുത്തെടുക്കുക.
*പഴം, പഞ്ചസാര, പാല്, തണുപ്പിന് വേണ്ടി കുറച്ച് ഐസ് എന്നിവ
മികിസിയുടെ ജാറിലിട്ട് അടിച്ചെടുക്കുക.
*ഇത് ഒരു ഗ്ലാസ്സിലേയ്ക്ക് ഒഴിച്ച് അതിലേയ്ക്ക്
വറുത്തുവെച്ചിരിക്കുന്ന അവിലും നിലക്കടലയും ചേര്‍ക്കുക.
*അലങ്കരിക്കാനായി അല്‍പ്പം ബൂസ്റ്റിന്റെ പൊടി മുകളില്‍ വിതറാം.
Image Courtesy: Shabbu's Tasty Kitchen
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
