For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയര്‍ പ്രഥമന്‍

By Super
|

തയ്യാറാക്കുന്ന വിധം

പരിപ്പ് സ്വല്‍പ്പം നെയ്യ് ചേര്‍ത്ത് ചെറുതീയില്‍ ചുവപ്പുനിറത്തില്‍ വറുക്കണം. തുടര്‍ന്ന് അരിച്ചുകഴുകി വേവിക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് ചെളികളഞ്ഞ് അതും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി (സ്വല്‍പ്പം നെയ്യ് ചേര്‍ത്ത് ഇളക്കണം) നല്ലവണ്ണം വെള്ളം വറ്റിയ്ക്കണം. തുടര്‍ന്ന് ഉരുളിയില്‍ നിന്നോ ഉപയോഗിയ്ക്കുന്ന പാത്രത്തില്‍ നിന്നോ വിട്ടു വരുന്നതുവരെ ഇളക്കിക്കൊണ്ടേ ഇരിയ്ക്കണം.

തേങ്ങ മിക്സിയിലടിച്ച് പാലെടുക്കണം. തുടര്‍ന്ന് തേങ്ങാപ്പാല്‍ വരണ്ട പരിപ്പില്‍ ഒഴിച്ച് തിളപ്പിയ്ക്കണം. ആദ്യം നാലാം പാലും പിന്നീട് മൂന്നാം പാലും അതിന് ശേഷം രണ്ടാം പാലും ഒഴിച്ചാണ് തിളപ്പിയ്ക്കേണ്ടത്. ഒടുവിലാണ് ആദ്യം എടുക്കുന്ന പാല്‍ ചേര്‍ക്കേണ്ടത്. ഇത് തിളച്ചാല്‍ പാത്രം തീയില്‍ നിന്ന് വാങ്ങാം.

ചെറുതായിട്ടരിഞ്ഞ കൊട്ടത്തേങ്ങ, കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ നെയ്യില്‍ വറുത്തു ചേര്‍ക്കുക. ഏലയ്ക്കാപ്പൊടി പായസത്തിന് മുകളില്‍ വിതറുക. തുടര്‍ന്ന് ഉപയോഗിയ്ക്കാം.

ഉദ്ദേശം നാലര ലിറ്റര്‍ പായസം ഉണ്ടാവും.

മേമ്പൊടി

മുഴുവനായി കിട്ടുന്ന ചെറുപയര്‍ വാങ്ങി വറുത്ത് ഉടച്ച് പരിപ്പാക്കിയാല്‍ രുചി കൂടും. കശുവണ്ടി കൂടിയാലും തരക്കേടില്ല. വെള്ളം ഒട്ടും തന്നെ ചേര്‍ക്കാതെയാണ് ഒന്നാമത്തെ തേങ്ങാ പാല്‍ എടുക്കേണ്ടത്. (പായ്ക്കറ്റില്‍ കിട്ടുന്ന തേങ്ങാപാല്‍ ചേര്‍ത്താലും മതിയാവും.)

X
Desktop Bottom Promotion