Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
വളരെ എളുപ്പത്തില്‍ സോഫ്റ്റ് ആന്റ് ടേസ്റ്റി റവ ഉപ്പുമാവ്
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു റവ ഉപ്പുമാവാണ് ഇന്നത്തെ റെസിപ്പിയായി പറയുന്നത്. രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലരും എന്തുണ്ടാക്കണം എന്ന കണ്ഫ്യൂഷനില് ആയിരിക്കും. എന്നാല്‍ ഇനി ആ ഒരു കണ്‍ഫ്യൂഷന്റെ ആവശ്യമില്ല. കാരണം നല്ല കിടിലന്‍ ടേസ്റ്റില്‍ നമുക്ക് നല്ല ഒരു റവ ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് നടത്തേണ്ട തയ്യാറെടുപ്പുകള്‍ എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
റവ- രണ്ട് കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - രണ്ടെണ്ണം
കാരറ്റ്- ഒരു കഷ്ണം
ഉഴുന്ന് പരിപ്പ് - രണ്ട് സ്പൂണ്‍
കടുക് - അര സ്പൂണ്‍
ഓയില്‍- കാല്‍ക്കപ്പ്
കറിവേപ്പില- പാകത്തിന്
കശുവണ്ടിപ്പരിപ്പ് - 5-6 എണ്ണം
ഉപ്പ് - പാകത്തിന്
നാരങ്ങ നീര് - ഒരു വലിയ സ്പൂണ്‍
തിളപ്പിച്ച വെള്ളം - ആറു ക്പ്പ്

* പിന്നീട് ഇതിലേക്ക് കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കണം. അത് നല്ലതുപോലെ നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത് വഴറ്റിയെടുക്കാം. പിന്നീട് സവാളയും കാരറ്റും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം
* ശേഷം ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് പിന്നീട് റവ ചേര്‍ത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കണം
* റവ ചുവന്ന നിറത്തിലേക്ക് മാറുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്ത് കുറുക്കിയെടുക്കാം. ഈ സമയം അല്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്
* പിന്നീട് ഇത് അയഞ്ഞ് വരുമ്പോള്‍ തീ ഓഫ് ചെയ്ത് മല്ലിയില തൂവി വാങ്ങി വെക്കാം. ഉപ്പുമാവ് റെഡി. വേണമെങ്കില്‍ നെയ് തൂകാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
