Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
മൈദയും ഗോതമ്പും വേണ്ട നല്ല ക്രിസ്പി പൂരിക്ക് റവ മാത്രം കൂടെ നല്ല മസാലയും
Rava poori masala recipe in malayalam: വീട്ടില്‍ എപ്പോള്‍ പൂരി തയ്യാറാക്കിയാലും അത് പപ്പടം പോലെയായി പോവുന്നോ? എത്രയൊക്കെ ശ്രദ്ധിച്ചാലും ഇതിന് മാറ്റം വരുന്നില്ല എന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. സാധാരണ ഗതിയില്‍ നമ്മള് പൂരി തയ്യാറാക്കുന്നത് മൈദയോ ഗോതമ്പ് പൊടിയോ കൊണ്ടാണ്. എന്നാല്‍ ഇവ രണ്ടുമില്ലാതെ നമുക്ക് വീട്ടില്‍ നല്ല കിടിലന്‍ ക്രിസ്പി പൂരി തയ്യാറാക്കാം. അതിന് റവ മാത്രം മതി, അതോടൊപ്പം നല്ല കിടിലന്‍ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം.
ഈ പൂരിക്ക് നല്ല ടേസ്റ്റില്‍ കിടിലന്‍ മസാലയും തയ്യാറാക്കാം. ബ്രേക്ക്ഫാസ്റ്റിന് വേറൊന്നും വേണ്ട. അത്രയധികം സ്വാദില്‍ നമുക്ക് ഇത് തയ്യാറാക്കാം. ഉള്ളിയും തക്കാളിയും ഇല്ലാതെ റവ പുരിയും പൊട്ടറ്റോ മസാലയും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയണ്ടേ? അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കും. അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍
* വറുക്കാത്ത റവ - 1 കപ്പ്
* ഉപ്പ് - ആവശ്യത്തിന്
*എണ്ണ - 2 ടീസ്പൂണ്‍
* വെള്ളം - ആവശ്യമായ അളവ്
മസാല തയ്യാറാക്കാന്‍
*ഉരുളക്കിഴങ്ങ് - 2
*എണ്ണ - 2 ടേബിള്‍സ്പൂണ്‍
*ജീരകം - 1/2 ടീസ്പൂണ്‍
*കോളിഫ്ലവര്‍ - 1
*പച്ചമുളക് - 2
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
*മുളകുപൊടി - 1/2 ടീസ്പൂണ്‍
*വെള്ളം - ഒരു കപ്പ്
*ഗരം മസാല - 1/2 ടീസ്പൂണ്‍
*ചാറ്റ് മസാല - 1/2 ടീസ്പൂണ്‍
*ഉപ്പ് - അഭിരുചിക്കനുസരിച്ച്
*മല്ലി - അല്പം
തയ്യാറാക്കുന്നത് എങ്ങനെ?
* ആദ്യം മിക്സി എടുത്ത് അതില്‍ റവ നല്ലതുപോലെ അടിച്ചെടുക്കുക
* ശേഷം അരച്ചെടുത്ത റവ ഒരു പാത്രത്തില്‍ ഇട്ട് ഉപ്പും 2 ടീസ്പൂണ്‍
എണ്ണയും ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി
മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക
* ശേഷം ഇത് 5-10 മിനിറ്റ് അടച് വെക്കേണ്ടതാണ്.
* 10 മിനിറ്റിനു ശേഷം അടപ്പ് തുറന്ന് മാവ് നല്ലതുപോലെ പൂരിക്ക് സമമായി
ഉരുട്ടിയെടുക്കുക
* ശേഷം ഒരു ഉരുള എടുത്ത് മൈദയിലോ ഗോതമ്പ് പൊടിയിലോ മിക്സ് ചെയ്ത്
പൂരി പരുവത്തില്‍ പരത്തിയെടുക്കേണ്ടതാണ്
* അവസാനം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് ആവശ്യത്തിന്
വെളിച്ചെണ്ണ ഒഴിച്ച് ചുട്ടെടുക്കാം.
ഉരുളക്കിഴങ്ങ് മസാലയ്ക്ക്...
*ആദ്യം വേവിച്ച ഉരുളക്കിഴങ്ങിന്റെ തൊലി മാറ്റി ഇത് നല്ലതുപോലെ
പൊടിച്ചെടുക്കുക
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ
ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം ചേര്‍ത്ത് പൊട്ടിച്ചെടുക്കുക
* അതിലേക്ക് കുരുമുളക് പൊട്ടിച്ചത് ചേര്‍ക്കുക, പിന്നീട് പച്ചമുളക്
ചേര്‍ത്ത് നല്ലതുപോലെ വഴറ്റണം
*പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത്
വരെ വഴറ്റി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി
ഇളക്കുക.
*ശേഷം ഉരുളക്കിഴങ്ങ് ചേര്‍ത്ത് ബാക്കിയുള്ള മസാലകളും ഇട്ട് ഇളക്കി
വെക്കണം.
* പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി പാകത്തിന്
ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി 2 മിനിറ്റ് തിളപ്പിച്ച് മല്ലിയില
വിതറി ഇളക്കിയാല്‍ സ്വാദിഷ്ടമായ പൊട്ടറ്റോ മസാല തയ്യാര്‍.
Image Courtesy: Reddit
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications