Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പോഷകം നിറയും രാജ്മ മസാല
രാജ്മ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. പയര്‍ വര്‍ഗത്തില്‍ പെട്ട ഇതില്‍ മാംസ്യവും ധാരാളമുണ്ട്.
രാജ്മ ഉപയോഗിച്ച് ചപ്പാത്തിയ്ക്കു കഴിയ്ക്കാവുന്ന രാജ്മ മസാലയുണ്ടാക്കാം.

രാജ്മ-2 കപ്പ്
തക്കാളി-3
സവാള-1
ജീരകം-1 ടീസ്പൂണ്‍
കായം-1 നുള്ള്
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി-4
വയനയില
മല്ലിയില
എണ്ണ
ഉപ്പ്
രാജ്മ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഒരു രാത്രി മുഴുവന്‍ ഇടേണ്ടി വരും. ഇത് പാകത്തിന് ഉപ്പിട്ട് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതില്‍ ജീരകം പൊട്ടിയ്ക്കുക. ഇതിലേക്ക് സവാളയിടുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചതും വയനയിലയും ഇടണം. ഇത് നല്ലപോലെ മൂത്തുകഴിയുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് മൂപ്പിയ്ക്കുക.
മസാലപ്പൊടികള്‍ ചേര്‍ത്ത് മൂത്ത ശേഷം തക്കാളി അരിഞ്ഞു ചേര്‍ക്കണം. ഇതില്‍ പാകത്തിന് ഉപ്പു ചേര്‍ത്ത് വേവിച്ച് ഗ്രേവിയാക്കുക.
കറിരൂപത്തിലാകുമ്പോള് ഇതിലേക്ക് വേവിച്ചു വച്ച രാജ്മ ചേര്‍ക്കണം. പാകത്തിന് വെള്ളമൊഴിച്ച് അല്പനേരം ഒരുമിച്ചു വേവിയ്ക്കുക. കറി കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
