Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ബ്രേക്ക്ഫാസ്റ്റ് ഉഷാറാക്കാന്‍ റെയിന്‍ബോ സ്മൂത്തി
ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ സ്പെഷ്യല്‍ സ്മൂത്തി ഒന്ന് തയ്യാറാക്കി നോക്കാം. ഇത് നിങ്ങളില്‍ രാവിലെ തന്നെ ഊര്‍ജ്ജം നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ആരോഗ്യകരമായ പ്രഭാത ഭക്ഷണ ഓപ്ഷനാണ് റെയിന്‍ബോ സ്മൂത്തി. മാജിക്കല്‍ റെയിന്‍ബോ സ്മൂത്തി ബൗള്‍ കാഴ്ചയില്‍ മാത്രമല്ല മികച്ചത് ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചത് തന്നെയാണ്. കാരണം അത്രയേറെ പോഷകങ്ങള്‍ നിറഞ്ഞതാണ് ഈ സ്മൂത്തി. ഈ വര്‍ണ്ണാഭമായ വിഭവം ദിനവും നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റായി കഴിച്ച് നോക്കൂ. ആരോഗ്യം മാറുന്നത് അനുഭവിച്ചറിയാം.

ആവശ്യമുള്ള ചേരുവകള്‍
വാഴപ്പഴം- ഒന്ന്
സ്ട്രോബെറി- 5 എണ്ണം
ബ്ലൂബെറി- ഒരു പിടി
മാങ്ങ - ഒന്ന്
ബദാം മില്‍ക്ക്- ആവശ്യത്തിന്
തേന്‍- ആവശ്യമെങ്കില്‍ മധുത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ പഴവും ചെറുതായി അരിഞ്ഞ് അത് ബദാം പാലുമായി വേറേ വെറെ മിക്സ്
ആക്കണം. ശേഷം ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്ക് ഓരോ പഴവും ഓരോ ലെയര്‍
ആയി ഒഴിച്ച് മിക്സ് ആക്കാവുന്നതാണ്. വേണമെങ്കില്‍ കൂടുതല്‍
ഗുണങ്ങള്‍ക്കായി നിങ്ങള്‍ക്ക് അണ്ടിപ്പരിപ്പോ അല്ലെങ്കില്‍ മറ്റ്
നട്സുകളോ ചേര്‍ക്കാം. നല്ല കിടിലന്‍ സ്മൂത്തി തയ്യാര്‍.
ഗുണങ്ങള്‍ നിരവധി
ഈ സ്മൂത്തി രുചി മാത്രമല്ല നല്‍കുന്നത് ആരോഗ്യത്തിനും ഗുണം ചെയ്യും.
വാഴപ്പഴം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതാണ്. അതുകൂടാതെ സ്ട്രോബെറി
വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ്, ബ്ലൂബെറി ആന്റിഓക്സിഡന്റുകള്‍
നിറഞ്ഞതും കൂടാതെ, മാമ്പഴത്തില്‍ വിറ്റാമിന്‍ എ ധാരാളവും ഉണ്ട്.
അതോടൊപ്പം തന്നെ ബദാം പാല് ചേരുമ്പോള്‍ അത് ഗുണങ്ങള്‍
ഇരട്ടിയാക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട്
എല്ലാ പ്രഭാതവും നമുക്ക് തിളക്കമുള്ളതാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
