Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
റാഗിമാവും ശര്‍ക്കരയും മാത്രം: സ്പെഷ്യല്‍ റാഗിപൂരിക്ക് വേണ്ടത് 20 മിനിറ്റ്
Sweet Ragi Poori Recipe in Malayalam: പൂരി ബ്രേക്ക്ഫാസ്റ്റിന് വേണ്ടി തയ്യാറാക്കുന്നവരുണ്ട്. എന്നാല്‍ പപ്പടം പോലെയുള്ള പൂരി എന്ന് എപ്പോഴും മക്കള്‍ പരാതി പറയുന്നോ? എന്നാല്‍ ഇനി ഈ പരാതികളെ എല്ലാം നമുക്ക് ഒഴിവാക്കി നല്ല സോഫ്റ്റ് ആയ പൂരി തയ്യാറാക്കാം. അതും ആരോഗ്യകരമായ ഒന്നായ റാഗി പൂരി തയ്യാറാക്കാം. റാഗി മാവും ശര്‍ക്കരയും ചേര്‍ത്ത് നല്ലൊരു കിടിലന്‍ പൂരി തയ്യാറാക്കാം. ഇത് ആരോഗ്യകരമാണ് എന്നതാണ് ഈ റെസിപ്പിയുടെ രഹസ്യവും. സ്വീറ്റ് പൂരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍:
* ശര്‍ക്കര - 1 കപ്പ്
* വെള്ളം - 1/2 കപ്പ്
* എള്ള്- 1 1/2 ടേബിള്‍ സ്പൂണ്‍
* റാഗിി മാവ് - 2 കപ്പ്
* ഉപ്പ് - ആവശ്യത്തിന്
* എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്
പാകം ചെയ്യുന്ന വിധം
*ആദ്യം ഒരു പാത്രത്തില്‍ 1 കപ്പ് ശര്‍ക്കര ചേര്‍ത്ത് അതില്‍ അരക്കപ്പ്
വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് ഉരുക്കിയെടുക്കണം
*ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് എള്ള് വറുത്തെടുക്കണം ഇത് റാഗി
പൊടിയില്‍ ചേര്‍ക്കണം.
*പിന്നീട് റാഗി മാവ് എടുത്ത് അതിലേക്ക് അല്പം ഉപ്പ് ചേര്‍ത്ത്
മിക്സ് ചെയ്യുക
*അതിന് ശേഷം ശര്‍ക്കരപാനി അല്പാല്പം ഒഴിച്ച് നല്ലതുപോലെ
കുഴച്ചെടുക്കണം. മാവി കട്ട കെട്ടാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കണം
*പീന്നീട് പൂരിക്ക് കുഴക്കുന്ന പരവുത്തില്‍ ആക്കി ചെറിയ ഉരുളകളാക്കി
ഉരുട്ടിയെടുക്കണം
*പീന്നീട് ഇത് പരത്തിയെടുത്ത് വാഴയിലയില്‍ എണ്ണ തടവി അതിലേക്ക്
മാറ്റുക, ഇത് തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനാണ്
വാഴയിലയിലേക്ക് മാറ്റുന്നത്
*പിന്നീട് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുക്കുക, നല്ല
സോഫ്റ്റ് റാഗി പൂരി തയ്യാര്‍.
Image Courtesy: Flavors of Mumbai
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
