റാഗിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ആറ് മാസമായ കുഞ്ഞിന് മുതല്‍ മുതിര്‍ന്നവര്‍ വരെ കഴിക്കുന്ന ഒന്നാണ് റാഗി. അത്രയധികം ഗുണങ്ങള്‍ അടങ്ങിയത് കൊണ്ടാണ് റാഗി സൂപ്പര്‍ഫുഡുകളുടെ കൂട്ടത്തില്‍ മുന്നിലെത്തിയത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരമായി പരിഹരിക്കുന്നതിന് റാഗി മികച്ചതാണ്. അയേണ്‍ കണ്ടന്റ് ധാരാളമുള്ളത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ സ്ഥിരമായി കഴിക്കാവുന്നതാണ് റാഗി. കുഞ്ഞ് ഭക്ഷണം കഴിച്ച് തുടങ്ങുന്ന ആദ്യ സമയം മുതല്‍ തന്നെ സ്ഥിരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണമാണ് റാഗി.
ഇനി റാഗി കൊണ്ട് ഒരു ബ്രേക്ക്ഫാസ്റ്റ് ആയാലോ? ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ് എന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് ഈസിയാക്കുന്നതിനും റാഗി സഹായിക്കുന്നു. അരിയും ഉഴുന്നും കൊണ്ട് തയ്യാറാക്കിയ ഇഡ്ഡലി കഴിച്ച് മടുത്തോ? എന്നാല്‍ ഇനി നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് റാഗി ഇഡ്ഡലി. ഇതാകട്ടെ നല്ല സോഫ്റ്റ് ആണ് എന്നത് തന്നെയാണ് പ്രത്യേകതയും. പഞ്ഞിപോലുള്ള റാഗി ഇഡ്ഡലി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* റാഗി - ഒന്നരക്കപ്പ്
* ഇഡ്ഡലി അരി - മുക്കാല്‍ക്കപ്പ്
* ഉഴുന്ന് പരിപ്പ് - അരക്കപ്പ്
* അവല്‍ - ഒരു ടേബിള്‍ സ്പൂണ്‍
* ഉലുവ - ഒരു ടേബിള്‍ സ്പൂണ്‍
* ഉപ്പ് - പാകത്തിന്
* വെള്ളം - പാകത്തിന്
തയ്യാറാക്കുന്ന വിധം
* ആദ്യം തന്നെ ഉഴുന്നും അരിയും റാഗിയും ഉലുവയും നല്ല വൃത്തിയായി കഴുകി
ഒരു പാത്രത്തില്‍ നിറയെ വെള്ളമൊഴിച്ച് കുതിര്‍ക്കുക
* മൂന്ന് നാല് മണിക്കൂര്‍ എങ്കിലും കുതിര്‍ക്കുന്നതിന് വേണ്ടി
വെക്കണം, പിന്നീട് അവില്‍ അഞ്ച് പത്ത് മിനിറ്റ്
കുതിര്‍ത്തെടുക്കണം
* കുതിര്‍ത്ത് വെച്ച വസ്തുക്കളെല്ലാം തന്നെ മിക്‌സിയില്‍ ഇട്ട്
നല്ലതുപോലെ അരച്ചെടുക്കണം. ഒരുമിച്ച് അരച്ചെടുക്കാന്‍
ബുദ്ധിമുട്ടുണ്ടെങ്കില്‍ ഓരോന്നായി അരച്ച് മിക്‌സ് ചെയ്താല്‍ മതി
* ഇത് നല്ലതുപോലെ അരച്ചെടുത്ത് മാവ് പൊന്തി വരുന്നതിന് വേണ്ടി ആറ്-
ഏഴ് മണിക്കൂര്‍ വരെ മാറ്റി വെക്കാവുന്നതാണ്
* പിന്നീട് രാവിലെ എടുത്ത് ഇതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത്
ഇഡ്ഡലിമാവിന്റെ പരുവത്തില്‍ ഇഡ്ഡലി തട്ടില്‍ ചുട്ടെടുക്കാം
* ഇഡ്ഡലി തട്ടില്‍ എണ്ണ പുരട്ടിയതിന് ശേഷം വേണം അടുപ്പില്‍
വെക്കുന്നതിന്. ഇത് 20-25 മിനിറ്റോളം കഴിഞ്ഞ് ഓഫ് ചെയ്ത് തുറന്ന്
നോക്കാം. നല്ല കിടിലന്‍ റാഗി ഇഡ്ഡലി റെഡി











