Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നത്തോലി ചെറിയ മീനല്ല: ഒരു കിണ്ണം ചോറുണ്ണാന് ഇത് മാത്രം മതി
Nethili Fry Recipe In Malayalam: നിങ്ങള്ക്ക് ഉണക്കമീന് ഇഷ്ടമാണോ, എന്നാല് വീട്ടില് സ്ഥിരമായി ചെയ്യുന്ന രീതി അല്ലാതെ നിങ്ങള്ക്ക് ഉണക്കമീന് വറുക്കാന് അറിയാമോ? മടുപ്പില്ലാതെ നിങ്ങള്ക്ക് വീട്ടില് തന്നെ ഉണക്കമീന് തയ്യാറാക്കാം. അതും പ്രത്യേക രീതിയില് സ്പെഷ്യല് ടേസ്റ്റില് നമുക്ക് കറുവാട് എന്ന ഉണക്കമീന് തയ്യാറാക്കാവുന്നതാണ്. ഈ സ്പെഷ്യല് ഫ്രൈ നിങ്ങള്ക്ക് മികച്ച ഒരു സ്വാദ് തന്നെ നല്കുന്നു. വീട്ടില് വളരെ എളുപ്പത്തില് എപ്രകാരം നമുക്ക് കിടിലന് രുചിയില് നത്തോലിഫ്രൈ തയ്യാറാക്കാം എന്ന് നോക്കാം.

* ഉണക്ക നെത്തോലി - 250 ഗ്രാം
* ചെറിയ ഉള്ളി - 10-12 (പൊടിയായി നുറുക്കിയത്)
* വെളുത്തുള്ളി - 4-5 അല്ലി (പൊടിയായി നുറുക്കിയത്)
* കറിവേപ്പില - ഒരു കൈ നിറയെ
* തക്കാളി - 1 (പൊടിയായി നുറുക്കിയത്)
* മുളക് പൊടി - 1 ടേബിള് സ്പൂണ്
* മിക്സഡ് മസാല പൊടി - 1 ടേബിള് സ്പൂണ്
* മല്ലിപ്പൊടി- 3/4 ടേബിള് സ്പൂണ്
* മഞ്ഞള്പ്പൊടി - 1/4 ടേബിള് സ്പൂണ്
* ഉപ്പ് - ആവശ്യത്തിന്
* നല്ലെണ്ണ - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
*ആദ്യം നല്ല ചൂടുള്ള വെള്ളത്തില് നത്തോലി ഇട്ട് വെച്ച് അഞ്ച്
മിനിറ്റ് ഇത് കുതിര്ക്കണം. ശേഷം അതിന്റെ തല നുള്ളി നല്ലതുപോലെ തണുത്ത
വെള്ളത്തില് കഴുകിയെടുക്കുക
*പിന്നെ ഒരു ചീനച്ചട്ടി അടുപ്പിച്ച്, അതില് എണ്ണ ഒഴിക്കണം.
* വീണ്ടും ഉള്ളി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്ത്ത് നന്നായി
നിറം മാറുന്നത് വരെ ഇളക്കുക
* ശേഷം അതില് തക്കാളി ചേര്ത്ത് മഞ്ഞപ്പൊടി തൂവി നന്നായി ഇളക്കണം.
തക്കാളി മൃദുവായി വരുന്നത് വരെ ഇളക്കുക
* അതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി, പാകത്തിന് ഉപ്പ്
എന്നിവ ചേര്ത്ത് നന്നായി ഇളക്കുക. എന്നാല് ഉപ്പ് ചേര്ക്കുമ്പോള്
നല്ലതുപോലെ ശ്രദ്ധിക്കണം
* പിന്നീട് കഴുകി വെച്ചിരിക്കുന്ന നത്തോലി ചേര്ത്ത് നന്നായി മൂടി
വെക്കുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് ഇളക്കി വെച്ചാല്
തയ്യാര്
Image Courtesy: SAMAYAL SUPER
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
