Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

നത്തോലി ചെറിയ മീനല്ല: ഒരു കിണ്ണം ചോറുണ്ണാന്‍ ഇത് മാത്രം മതി

Nethili Fry Recipe In Malayalam: നിങ്ങള്‍ക്ക് ഉണക്കമീന്‍ ഇഷ്ടമാണോ, എന്നാല്‍ വീട്ടില്‍ സ്ഥിരമായി ചെയ്യുന്ന രീതി അല്ലാതെ നിങ്ങള്‍ക്ക് ഉണക്കമീന്‍ വറുക്കാന്‍ അറിയാമോ? മടുപ്പില്ലാതെ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണക്കമീന്‍ തയ്യാറാക്കാം. അതും പ്രത്യേക രീതിയില്‍ സ്‌പെഷ്യല്‍ ടേസ്റ്റില്‍ നമുക്ക് കറുവാട് എന്ന ഉണക്കമീന്‍ തയ്യാറാക്കാവുന്നതാണ്. ഈ സ്‌പെഷ്യല്‍ ഫ്രൈ നിങ്ങള്‍ക്ക് മികച്ച ഒരു സ്വാദ് തന്നെ നല്‍കുന്നു. വീട്ടില്‍ വളരെ എളുപ്പത്തില്‍ എപ്രകാരം നമുക്ക് കിടിലന്‍ രുചിയില്‍ നത്തോലിഫ്രൈ തയ്യാറാക്കാം എന്ന് നോക്കാം.

Quick And Easy Spicy Nethili Dry

* ഉണക്ക നെത്തോലി - 250 ഗ്രാം
* ചെറിയ ഉള്ളി - 10-12 (പൊടിയായി നുറുക്കിയത്)
* വെളുത്തുള്ളി - 4-5 അല്ലി (പൊടിയായി നുറുക്കിയത്)
* കറിവേപ്പില - ഒരു കൈ നിറയെ
* തക്കാളി - 1 (പൊടിയായി നുറുക്കിയത്)
* മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
* മിക്‌സഡ് മസാല പൊടി - 1 ടേബിള്‍ സ്പൂണ്‍
* മല്ലിപ്പൊടി- 3/4 ടേബിള്‍ സ്പൂണ്‍
* മഞ്ഞള്‍പ്പൊടി - 1/4 ടേബിള്‍ സ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* നല്ലെണ്ണ - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം
*ആദ്യം നല്ല ചൂടുള്ള വെള്ളത്തില്‍ നത്തോലി ഇട്ട് വെച്ച് അഞ്ച് മിനിറ്റ് ഇത് കുതിര്‍ക്കണം. ശേഷം അതിന്റെ തല നുള്ളി നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക
*പിന്നെ ഒരു ചീനച്ചട്ടി അടുപ്പിച്ച്, അതില്‍ എണ്ണ ഒഴിക്കണം.
* വീണ്ടും ഉള്ളി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി നിറം മാറുന്നത് വരെ ഇളക്കുക
* ശേഷം അതില്‍ തക്കാളി ചേര്‍ത്ത് മഞ്ഞപ്പൊടി തൂവി നന്നായി ഇളക്കണം. തക്കാളി മൃദുവായി വരുന്നത് വരെ ഇളക്കുക
* അതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. എന്നാല്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ നല്ലതുപോലെ ശ്രദ്ധിക്കണം
* പിന്നീട് കഴുകി വെച്ചിരിക്കുന്ന നത്തോലി ചേര്‍ത്ത് നന്നായി മൂടി വെക്കുക. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് ഇളക്കി വെച്ചാല്‍ തയ്യാര്‍

Image Courtesy: SAMAYAL SUPER

[ of 5 - Users]

English Summary

Here in this article we are discussing about the quick and easy spicy nethili dry fish fry recipe. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+