Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
ഗണേശ ചതുര്‍ത്ഥിയ്ക്ക് പുളിയോഗെരെ
ഗണേശ ചതുര്‍ത്ഥിയ്ക്ക് പുളിയോഗെരെ
പുളിയോഗെരെ കര്‍ണാടകയിലെ ഒരു വിഭവമാണ്. പുളിരസമുള്ള ചോറെന്നു വേണമെങ്കില്‍ പറയാം.
ചോറിന് വ്യത്യസ്ത രുചികള്‍ കൊടുക്കുവാന്‍ താല്പര്യമെങ്കില് പുളയോഗെരെ ശ്രമിച്ചു നോക്കൂ.

ബസ്മതി അരി-1 കപ്പ്
മഞ്ഞള്‍പ്പൊടി-1 ടേബ്ിള്‍ സ്പൂണ്‍
ശര്‍ക്കര പൊടിച്ചത്-2 ടേബിള്‍ സ്പൂണ്‍
പുളി പിഴിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
ഉണക്കമുളക്-3
തേങ്ങ ചിരകിയത്-അര കപ്പ്
എള്ള്-1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
നിലക്കടല വറുത്തത്-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്
വെള്ളം
എള്ളെ്ണ്ണ
കറിവേപ്പില
അരി കുതിര്‍ത്തു കഴുകി വേവിയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതിട്ടു വറുക്കുക. എളളും ചേര്‍ക്കണം. ഇത് വറുത്ത് തണുത്തു കഴിയുമ്പോള്‍ മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കണം.
ചുവന്ന മുളക്, മല്ലി, ഉലുവ എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തി അല്പസമയം കഴിയുമ്പോള്‍ അരച്ചെടുക്കുക. ഇത് പുളിവെള്ളത്തില്‍ കലക്കണം. ഈ മിശ്രിതം അല്പം കട്ടിയുള്ളതായിരിക്കണം. ഇതിലേക്ക് ഉപ്പും ചേര്‍ക്കുക.
പാനില്‍ എള്ളെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കുക. ശര്‍ക്കരയും പുളിമിശ്രിതവും ഇതിലേക്കു ചേര്‍ക്കുക. പിന്നീട് പാകത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, വേവിച്ച ചോറ് എന്നിവയും ചേര്‍ത്തിളക്കാം. വാങ്ങി വച്ച ശേഷം വറുത്തു വച്ചിരിയ്ക്കുന്ന കപ്പലണ്ടിയും ചേര്‍ത്ത് ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
