For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ ചതുര്‍ത്ഥിയ്ക്ക് പുളിയോഗെരെ

ഗണേശ ചതുര്‍ത്ഥിയ്ക്ക് പുളിയോഗെരെ

|

പുളിയോഗെരെ കര്‍ണാടകയിലെ ഒരു വിഭവമാണ്. പുളിരസമുള്ള ചോറെന്നു വേണമെങ്കില്‍ പറയാം.

ചോറിന് വ്യത്യസ്ത രുചികള്‍ കൊടുക്കുവാന്‍ താല്‍പര്യമെങ്കില്‍ പുളയോഗെരെ ശ്രമിച്ചു നോക്കൂ.

Puliyogere

ബസ്മതി അരി-1 കപ്പ്
മഞ്ഞള്‍പ്പൊടി-1 ടേബ്ിള്‍ സ്പൂണ്‍
ശര്‍ക്കര പൊടിച്ചത്-2 ടേബിള്‍ സ്പൂണ്‍
പുളി പിഴിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
ഉണക്കമുളക്-3
തേങ്ങ ചിരകിയത്-അര കപ്പ്
എള്ള്-1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
നിലക്കടല വറുത്തത്-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്
വെള്ളം
എള്ളെ്ണ്ണ
കറിവേപ്പില

അരി കുതിര്‍ത്തു കഴുകി വേവിയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതിട്ടു വറുക്കുക. എളളും ചേര്‍ക്കണം. ഇത് വറുത്ത് തണുത്തു കഴിയുമ്പോള്‍ മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കണം.

ചുവന്ന മുളക്, മല്ലി, ഉലുവ എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തി അല്‍പസമയം കഴിയുമ്പോള്‍ അരച്ചെടുക്കുക. ഇത് പുളിവെള്ളത്തില്‍ കലക്കണം. ഈ മിശ്രിതം അല്‍പം കട്ടിയുള്ളതായിരിക്കണം. ഇതിലേക്ക് ഉപ്പും ചേര്‍ക്കുക.

പാനില്‍ എള്ളെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കുക. ശര്‍ക്കരയും പുളിമിശ്രിതവും ഇതിലേക്കു ചേര്‍ക്കുക. പിന്നീട് പാകത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, വേവിച്ച ചോറ് എന്നിവയും ചേര്‍ത്തിളക്കാം. വാങ്ങി വച്ച ശേഷം വറുത്തു വച്ചിരിയ്ക്കുന്ന കപ്പലണ്ടിയും ചേര്‍ത്ത് ഉപയോഗിക്കാം.

English summary

Puliyogare Recipe For Ganesha Chathurthi

Puliyogare is a very famous vegetarian recipe from South India. Its is not only relished as a main dish, but is also served as 'prasad' in the South-Indian temples.
X
Desktop Bottom Promotion