Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
Pudina Cooler: വേനലില്‍ ഉള്ള് തണുപ്പിക്കും സമ്മര്‍ ഡ്രിങ്ക്, പുതിന കൂളര്‍ 2 മിനിറ്റില്‍
വേനല്‍ക്കാലം അതിന്റെ എല്ലാ വിധത്തിലുള്ള ക്രൂരഭാവത്തേയും പുറത്തേക്ക് കൊണ്ട് വന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നാം കടന്ന് പോവുന്നത്. എത്രയൊക്കെ വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഈ അവസ്ഥയില്‍ എന്തൊക്കെ പ്രതിരോധം തീര്‍ക്കണം എന്ന് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കാന്‍ സാധ്യതയുള്ള ഒരു സമയം കൂടിയാണ് എന്നത് നാം ഓരോരുത്തരും ഓര്‍മ്മയില്‍ വെക്കണം. കുട്ടികളായാലും അവരുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ ഈ വേനലില്‍ വളരെയധികം ശ്രദ്ധ കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന പാനീയത്തിലും നല്‍കേണ്ടതാണ്.
വേനലില്‍ ഉള്ളും പുറവും തണുപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു കിടിലന്‍ പാനീയത്തെക്കുറിച്ചാണ് നാം പറയുന്നത്. പുതിന കൂളര്‍ ആണ് ആ സ്പെഷ്യല്‍ പാനീയം. പുതിന കൂളര്‍ തയ്യാറാക്കി കുടിച്ച് നോക്കൂ, നിങ്ങളുടെ ക്ഷീണവും അസ്വസ്ഥതയും വലച്ചിലും എല്ലാം ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കടുത്ത വേനലിലും വളരെയധികം ഊര്‍ജ്ജസ്വലതയോടെ നിങ്ങളെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നാണ് ഈ പുതിന കൂളര്‍. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
പുതിന - ഒരു പിടി
മല്ലിയില - രണ്ട് മൂന്ന് സ്പൂണ്‍ ചെറുതായി അരിഞ്ഞത്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ഏലക്കായ- 4 എണ്ണം
ശര്‍ക്കര - 60 ഗ്രാം
വെള്ളം- 750 ml
നാരങ്ങ നീര് - ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
* ആദ്യം വെള്ളത്തില്‍ ശര്‍ക്കര നല്ലതുപോലെ
ഉരുക്കിയെടുക്കാവുന്നതാണ്
* ശര്‍ക്കര നല്ലതുപോലെ ഉരുക്കിയെടുത്തതിന് ശേഷം ബാക്കിയുള്ള എല്ലാ
ചേരുവകളും ചേര്‍ക്ക് മികിസിയില്‍ അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക
* ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് മാറ്റി വെക്കണം
* ശേഷം ശര്‍ക്കര പാനി എടുത്ത് അതിലേക്ക് ഈ അരച്ച് വെച്ച മിശ്രിതം
അരിച്ച് ചേര്‍ക്കണം
* ശേഷം എല്ലാ മിശ്രിതവും കൂടി നല്ലതുപോലെ ഇളക്കി രണ്ട് മണിക്കൂര്‍
കൂജയിലോ അല്ലെങ്കില്‍ ഫ്രിഡ്ജിലോ തണുക്കാന്‍ വെക്കണം, ശേഷം
കുടിക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
