Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ദമ്മിട്ട നല്ല സൂപ്പര്‍ ചെമ്മീന്‍ ബിരിയാണി; എളുപ്പം തയ്യാറാക്കാം ഇങ്ങനെ

ബിരിയാണി ഒരു വികാരം തന്നെയാണ്, എന്നാല്‍ ബിരിയാണ് തയ്യാറാക്കുന്ന കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ പലരും അതിനെ വേണ്ടെന്ന് വെക്കുന്നു. പക്ഷേ ഇനി അധികം കഷ്ടപ്പെടാതെ നമുക്കൊരു കിടിലന്‍ ചെമ്മീന്‍ ബിരിയാണി തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് എടുക്കേണ്ട പ്രിപ്പറേഷന്‍സ് എന്ന് നോക്കാം. ചെമ്മീന്‍ ബിരിയാണിയാകട്ടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

Prawns Biriyani

ആവശ്യമുള്ള ചേരുവകള്‍:
വലിയ ചെമ്മീന്‍- അരക്കിലോ
മല്ലിയില -രണ്ട് പിടി
പുതിയനില -ഒരു പിടി
കശുവണ്ടിപ്പരിപ്പ്- 15 എണ്ണം
ഉണക്ക മുന്തിരി- 15 എണ്ണം
കറുവപ്പട്ട - 5 കഷ്ണം
ഏലക്ക- 15 എണ്ണം
താക്കോലം- ഒന്ന്
ഗ്രാമ്പു- ഒന്നര സ്പൂണ്‍
ജാതി പത്രി - ഒരു കഷ്ണം
കുരുമുളക് പൊടി - അര സ്പൂണ്
തൈര് -കാല്‍ കപ്പ്
മഞ്ഞള്‍പൊടി- അര സ്പൂണ്
മുളകുപൊടി - ഒരു സ്പൂണ്
നെയ്യ് - പാകത്തിന്
ഉപ്പ്- ആവശ്യത്തിന്
സണ്‍ഫ്‌ലവര്‍ ഓയില്‍ - ആവശ്യത്തിന്
സവാള- അരക്കിലോ
ഇഞ്ചി- രണ്ട് കഷ്ണം
പച്ചമുളക്- മൂന്ന് നാലെണ്ണം
വെളുത്തുള്ളി- ഒരു പിടി

തയ്യാറാക്കുന്ന വിധം:
ആദ്യം തന്നെ ചെമ്മീന്‍ വൃത്തിയാക്കിയതിന് ശേഷം അതിലേക്ക് അല്‍പം മഞ്ഞള്‍പൊടി, മുളകുപൊടി, കുരുമുളകുപൊടി ഉപ്പു എന്നിവ പുരട്ടി അരമണിക്കൂര്‍ നേരം മസാല പിടിക്കാന്‍ മാറ്റി വെക്കുക. പിന്നീട് അല്‍പം സവാള എടുത്ത് നല്ലതുപോലെ കനം കുറച്ച് അരിഞ്ഞതിന് ശേഷം ഇത് എണ്ണയില്‍ വറുത്ത് കോരി മാറ്റി വെക്കുക. പിന്നീട് ഇതേ നെയ്യില്‍ തന്നെ അല്‍പം അണ്ടിപ്പരിപ്പ് വറുത്ത് കോരുക. ഇതും മാറ്റി വെക്കേണ്ടതാണ്.

പിന്നീട് ഈ എണ്ണയില്‍ ചെമ്മീന്‍ വറുത്തുകോരി വെക്കുക. മൂന്ന് പട്ട, ഏലക്ക , ഗ്രാമ്പു, കുരുമുളക്, പെരുംജീരകം എന്നിവ ചെറു ചൂടില്‍ റോസ്റ്റ് ചെയ്ത് വെക്കണം. ഇതെല്ലാം നല്ലതുപോലെ പൊടിച്ചെടുക്കേണ്ടതാണ്. പിന്നീട് അല്‍പം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് തയ്യാറാക്കുക. പിന്നീട് അരി കഴുകി 20 മിനിറ്റ് കുതിര്‍ത്ത് കഴിഞ്ഞ് ഇത് കോരി വെക്കണം. പിന്നീട് ചട്ടിയില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്‌സ് ചെയ്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് സവാള അരിഞ്ഞതും ചേര്‍ത്ത് വഴറ്റിയെടുത്തു തക്കാളിയും ചേര്ക്കണം.

പിന്നീട് ഈ മസാല നല്ലതുപോലെ വേവിച്ച് കഴിഞ്ഞ് ഇതിലേക്ക് വറുത്ത ചെമ്മീന്‍ ചേര്‍ക്കാം. പിന്നീട് ഒരു പിടി മല്ലിയിലയും, പൊടിച്ചു വെച്ച ബിരിയാണി മസാലയും 2 സ്പൂണ്, വറുത്തു വെച്ച സവാളയില്‍ നിന്നു ഒരു പിടി കൈക്കൊണ്ടു പൊടിച്ചു ചേര്‍ത്തു നല്ലപോലെ ഇളക്കി ഗ്രേവി നല്ലപോലെ ഉണ്ടെങ്കില്‍ തീ കൂട്ടി ഒന്നു കുറുക്കി എടുക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് നമുക്ക് ചോറ് തയ്യാറാക്കാം.

അതിനായി ഒരു കപ്പ് അരിയ്ക്കു ഒന്നര കപ്പ് വെള്ളം എന്ന തോതില്‍ എടുക്കുക. ഒരു പാത്രത്തില്‍ ഏഴര കപ്പ് വെള്ളം എടുത്തു അതില്‍ ഒന്നര സ്പൂണ് നെയ്യ് , ഉപ്പ്,
2 ഏലക്ക, ഒരു കഷ്ണം പട്ട, 3 ഗ്രാമ്പു, ഒരു താക്കോലം ഒരു നുള്ളു പെരുംജീരകം , ഒരു സ്പൂണ് ചെറുനാരങ്ങാ നീര് എന്നിവ ചേര്‍ത്തു നല്ലപോലെ ചേര്‍ത്ത് അടച്ച് വെച്ച് വേവിച്ചെടുക്കണം. ഇടയ്ക്കു ഇളക്കി കൊടുക്കാന്‍ ശ്രദ്ധിക്കണം. 10 , 12 മിനിറ്റ് കൊണ്ട് ചോറു റെഡി ആകും. തീ ഓഫ് ചെയ്ത് അങ്ങനെ അടച്ച് വെക്കാം.

ദം തയ്യാറാക്കാം
ദം തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് നെയ്യ് പുരട്ടി തക്കാളി വട്ടത്തില്‍ അരിഞ്ഞ് വെക്കണം. പിന്നീട് ആദ്യം അല്‍പം ചോറ് ഇട്ട് ഇതിന് മുകളില്‍ സവാള വറുത്തതും മൂന്നാലു അണ്ടിപ്പരിപ്പ് മുന്തിരി,മല്ലിയില പിന്നെ അല്പം നെയ്യ് എന്നിവ തൂവി ചെമ്മീന്‍ മസാല ചേര്‍ക്കം. ശേഷം ആദ്യം ചെയ്തത് പോലെ തന്നെ ചോറിട്ട് വീണ്ടും അതേ സ്‌റ്റെപ് ആവര്‍ത്തിക്കുക. എല്ലാം കഴിഞ്ഞ ശേഷം ഒരു ഫോയില്‍ പേപ്പര്‍ കൊണ്ടു അടച്ചു വെക്കുക. എന്നിട്ട് പത്രത്തിന്റെ അടപ്പ് കൊണ്ട് നല്ലതുപോലെ മുറുക്കി അടച്ച് വെക്കണം. പിന്നീട് ഇരുമ്പിന്റെ ചപ്പാത്തി തവ അടുപ്പില്‍ വെച്ചു ചൂടാക്കി ഈ പാത്രം അതിനു മുകളില്‍ വെയ്ക്കുക. ആദ്യത്തെ 5 മിനിറ്റ് തീ കൂട്ടി വെച്ചും, ശേഷം ചെറുതീയില്‍ 20 മിനിറ്റു ദം ചെയ്ത് എടുക്കുക. നല്ല കിടിലന്‍ ചെമ്മീന്‍ ബിരിയാണി റെഡി.

ഇഞ്ചിപ്പെണ്ണ്‌

[ of 5 - Users]

English Summary

Here in this article we are discussing about the special recipe of prawns biriyani in malayalam.Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+