For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുരുചിയുമായി പൈനാപ്പിള്‍ വൈന്‍

|

വൈനില്ലാതെ എന്താഘോഷം. പൈനാപ്പിള്‍ സുലഭമായി ലഭിക്കുന്ന സീസണ്‍ കൂടിയാണിത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പൈനാപ്പില്‍ വൈനാകട്ടെ, ഇത്തവണ.

നല്ലപോലെ പഴുത്ത പൈനാപ്പിള്‍ -ഒരു കിലോ
പഞ്ചസാര- ഒന്നര കിലോ
വെള്ളം- നാലു കുപ്പി
യീസ്റ്റ്-ഒരു സ്പൂണ്‍
ഓറഞ്ച് നീര്- രണ്ടെണ്ണം പിഴിഞ്ഞത്

പൈനാപ്പിള്‍ മുഴുവനോടെ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. തൊലി ചെത്തണമെന്നുള്ളവര്‍ക്ക് അതാവാം. ഇതില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ചൂടാറും മുന്‍പ് യീസ്റ്റും ചേര്‍ക്കണം. പിന്നീട് ഓറഞ്ചു നീര് ചേര്‍ത്തിളക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് ഉണങ്ങിയ ഭരണിയിലാക്കി വയ്ക്കുക. കൂടുതല്‍ ദിവസം വയ്‌ന്തോറും കൂടുതല്‍ രുചിയും ഉണ്ടാകും. ഇത് ഉപയോഗിക്കാന്‍ പാകമായി.

മേമ്പൊടി

വൈനുണ്ടാക്കുന്ന ഭരണിയില്‍ അല്‍പം പോലും ജലാംശം ഉണ്ടാകരുത്. വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ വൈന്‍ പുളിച്ചു പോകാന്‍ സാധ്യതയുണ്ട്.മരത്തവിയാണ് വൈന്‍ എടുക്കാനും ഇളക്കാനും കൂടുതല്‍ നല്ലത്. വൈനിന് സ്വേദേറും.

English summary

Christmas, Recipe, Wine, Pineapple Recipe, ക്രിസ്മസ്, ഉത്സവം, വൈന്‍, പൈനാപ്പിള്‍ വൈന്‍, പഞ്ചസാര, വെള്ളം

There are different types of wines which can lead to some confusion on which to choose for a particular meal or occasion. Let us try Pineapple wine and is very easy to prepare
Story first published: Tuesday, December 20, 2011, 17:09 [IST]
X
Desktop Bottom Promotion