Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പനീര്‍ ടൊമാറ്റോ മസാല
പനീര്‍ പാലിന്റെ മറ്റൊരു വകഭേദമാണ്. ധാരാളം പേര്‍ക്ക് പ്രിയങ്കരമായ ഈ ഭക്ഷ്യവസ്തു കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും നല്ലൊരു കേന്ദ്രം കൂടിയാണ്.
പനീര്‍, തക്കാളി എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ പനീര്‍ ടൊമാറ്റോ മസാല ഉണ്ടാക്കിനോക്കൂ,

പനീര്‍-250 ഗ്രാം
സവാള-2
തക്കാളി-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
പച്ചമുളക്-3
തക്കാളി സോസ്-1 ടീസ്പൂണ്‍
വയനയില-1
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
ഒരു പാനില്‍ എണ്ണ ചൂടാക്കി പനീര്‍ കഷ്ണങ്ങളിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇത് പിന്നീട് വാങ്ങി വയ്ക്കുക.
സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കണം. പാനില്‍ അല്പം എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. വയനയിലയിട്ടു വഴറ്റണം. ഇതിലേക്കു സവാള പേസ്റ്റ് ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് അല്പം വഴറ്റി മസാലപ്പൊടികളും ഉപ്പം ചേര്‍ത്തിളക്കുക.
തക്കാളി മിക്സിയില്‍ അരച്ച് ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിയ ശേഷം പനീര്‍ കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ക്കുക. സോസ് ചേര്‍ത്തിളക്കണം. അല്പനേരം വേവിച്ച ശേഷം വാങ്ങി വയ്ക്കാം.
ചപ്പാത്തിയ്ക്കൊപ്പം സ്വാദേറുന്ന ഈ വിഭവം കഴിച്ചു നോക്കൂ.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
