Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പനീര്‍ ജിലേബി എളുപ്പത്തില്‍ തയ്യാറാക്കാം, പാചകക്കുറിപ്പ് ഇങ്ങനെ
മധുര പലഹാരങ്ങള്‍ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്നത് പലരിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ജിലേബി ഇഷ്ടമുള്ളവര്‍ക്ക് ഇനി കടയില്‍ നിന്ന് വാങ്ങാതെ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാം. പനീര്‍ ജിലേബി കഴിച്ചിട്ടില്ലാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ അത് തയ്യാറാക്കാം. അതിനായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണം, എന്തൊക്കെയാണ് ആവശ്യമുള്ള ചേരുവകള്‍ എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
ഗോതമ്പുപൊടി/മൈദ- കാല് കപ്പ്
പനീര്‍ -200 ഗ്രാം
പഞ്ചസാര - 1 കപ്പ്
കോണ്‍ഫ്ളവര്‍ - ഒരു ടേബിള്‍ സ്പൂണ്‍ 1 tsp
റെഡി ഫുഡ് കളര്‍ - ഒരു നുള്ള്
ഏലക്കപൊടി - ഒരു നുള്ളു
കുങ്കുമപ്പൂവ്- ആറ് പിഞ്ച്
ബേക്കിംഗ് സോഡ- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
ആ്ദ്യമായി ഒരു കപ്പ് പഞ്ചസാരയില്‍ അര കപ്പ് വെള്ളം ചേര്‍ത്ത്
തിളപ്പിച്ച് അത് പഞ്ചസാര പാനി ആക്കി എടുക്കണം. അതിന് ശേഷം അതിലേക്ക്
കുങ്കുമപ്പൂവ്, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്സ്
ചെയ്യുക. പിന്നീട് പനീര്‍ വെള്ളം ഒട്ടും ചേര്‍ക്കാതെ മിക്സിയില്‍
അരച്ചെടുക്കുക. ഇതിലേക്ക് അല്പം ഗോതമ്പുപൊടി, കോണ്‍ ഫ്ളവര്‍,
ബേക്കിംഗ് സോഡ, ഫുഡ് കളര്‍, 3 സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി
മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതെല്ലാം കൂടി ഒരു പൈപ്പിങ്
ബാഗിലേക്ക് മാറ്റുക. പിന്നീട് ചെറുതായി മുറിച്ച ബട്ടര്‍ പേപ്പറിലേക്ക്
ഇത് നല്ലതുപോലെ ചുറ്റിയെടുക്കാം. എണ്ണ ചൂടാക്കിയതിന് ശേഷം ഇതിലേത്ത്
ജിലേബി ഓരോന്നായി ഇട്ട് വറുത്ത് കോരുക. പിന്നീട് ഇളം ചൂടുള്ള പഞ്ചസാര
പാനീയിലേക്ക് ഇടുക. 40 സെക്കന്റ് കഴിഞ്ഞ് ഇത് കോരി മാറ്റാവുന്നതാണ്.
പനീര്‍ ജിലേബി തയ്യാര്‍.
ചിത്രം, റെസിപ്പി: ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
