Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പനീര്‍ ഹണ്ടി തയ്യാറാക്കി നോക്കൂ
പനീര്‍ പാലിന്റെ മറ്റൊരു വകഭേദമാണ്. പലതരം വിഭവങ്ങളും പനീര്‍ ഉപയോഗിച്ചുണ്ടാക്കാം.
ഇന്ത്യന്‍ മസാലകള്‍ ചേര്‍ത്ത് ഒരു പനീര്‍ വിഭവം, പനീര്‍ ഹണ്ടി തയ്യാറാക്കി നേക്കൂ, മണ്‍പാത്രത്തിലാണ് ഇതുണ്ടാക്കേണ്ടതെന്നോര്ക്കുക,

പനീര്‍-200 ഗ്രാം
സവാള-2
തക്കാളി-2
തൈര്-1 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-4
ചുവന്ന മുളക്-2
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
വയനയില-1
എണ്ണ
മല്ലിയില
ഉപ്പ്
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇത് ചൂടാകുമ്പോള്‍ പനീര്‍ കഷ്ണങ്ങളിട്ട് അല്പനേരം വഴറ്റുക. പനീര്‍ കഷ്ണങ്ങള്‍ മാറ്റി വയ്ക്കാം.
ഈ എണ്ണയിലേക്ക് വയനയില, ചുവന്ന മുളക് എന്നിവയിട്ടു വഴറ്റുക. സവാള ചേര്‍ത്ത് ഇളക്കണം. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി അരിഞ്ഞത് എ്ന്നിവ ചേര്‍ക്കണം.
ഇത് നല്ലപോലെ ഇളക്കിയ ശേഷം മുളുകുപൊടി, ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്തിളക്കണം. ഇത് അല്പനേരം വേവിയ്ക്കുക.
മസാല ഒരു മണ്‍പാത്രം ചൂടാക്കി ഇതിലേക്കു മാറ്റുക. ഇത് ചെറിയ ചൂടില്‍ വേവിയ്ക്കണം. പിന്നീട് തൈരു ചേര്‍്ത്തിളക്കണം. ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് അല്പനേരം വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില ചേര്‍ത്തിളക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
