Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
പനീര്‍ ഇഡ്ഡലി: സ്വാദോടെ കഴിക്കാം എളുപ്പത്തില്‍
അത്താഴവും ബ്രേക്ക്ഫാസ്റ്റും പലരിലും അല്പം കണ്ഫ്യൂഷന് ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അല്പം വ്യത്യസ്തമായ പാചകം പരീക്ഷിച്ചാലോ എ്ന്ന് തോന്നുന്നുണ്ടോ? അത്തരം പാചക പ്രേമികള്‍ക്കാണ് ഇന്നത്തെ റെസിപ്പി. മുട്ടയും പനീറും ചേര്‍ത്തുള്ള ഒരു സൂപ്പര്‍ ഇഡ്ഡലി. ഈ പനീര്‍ മുട്ട ഇഡ്ഡലിക്ക് കറിയൊന്നും വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകതയും. അത്താഴത്തിനും ബ്രേക്ക്ഫാസ്റ്റിനും ഒരുപോലെ കഴിക്കാവുന്നത് ആയത് കൊണ്ട് തന്നെ ഈ പനീര്‍ മുട്ട ഇഡ്ഡലിക്ക് പ്രത്യേകിച്ച് കറിയുടെ ആവശ്യമൊന്നും ഇല്ല.
പ്രോട്ടീന്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ ഈ ഇഡ്ഡലി ആരോഗ്യത്തിനും പ്രശ്നമുണ്ടാക്കുന്നില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് പനീര്‍ മുട്ട ഇഡ്ഡലി. പനീര്‍ മുട്ട ഇഡ്ഡലി രാവിലെയും തയ്യാറാക്കി കഴിക്കാം. നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണിത്. എപ്രകാരം പനീര്‍ മുട്ട ഇഡ്ഡലി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍:
* ഗ്രേറ്റ് ചെയ്ത പനീര്‍ - 1/2 കപ്പ്
* മുട്ട - 2
* തേങ്ങ ചിരകിയത് - 3 ടീസ്പൂണ്‍
* മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* എണ്ണ - 1/4 ടേബിള്‍സ്പൂണ്‍
* കടുക് - 1/4 ടീസ്പൂണ്‍
* വലിയ ഉള്ളി - 1 (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 1 (ചെറുതായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം:
* ആദ്യം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് വെച്ച് നല്ലതുപോലെ
അടിച്ചെടുക്കുകേ
* ശേഷം അരച്ച പനീര്‍, തേങ്ങ അരച്ചത്, മഞ്ഞള്‍ പൊടി, പാകത്തിന് ഉപ്പ്
എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഇഡ്ഡലി മാവിന്റെ പരുവത്തില്‍
ആക്കിയെടുക്കണം
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 1/4 ടേബിള്‍സ്പൂണ്‍ എണ്ണ
ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കണം.
* അതിന് ശേഷം ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും
കലര്‍ത്തി ഒരു മിനിറ്റ് വഴറ്റി സ്വല്പം നിറം മാറിയ ശേഷം മുട്ട
മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
* പിന്നീട് ഇഡ്ഡലി പാത്രത്തില്‍ വെള്ളം ഒഴിച്ച് നന്നായി
തിളപ്പിക്കുക.
* ശേഷം ഇഡ്ഡലി തട്ടില്‍ എണ്ണ തടവ ഇഡ്ഡലി മാവ് ഒഴിച്ച് ഇഡ്ഡലി പാനില്‍
ഇട്ട് 10 മിനിറ്റ് തിളപ്പിച്ച് തണുപ്പിച്ചാല്‍ സ്വാദിഷ്ടമായ പനീര്‍
മുട്ട ഇഡ്ലി കഴിക്കാവുന്നതാണ്.
Image Courtesy: FoodGood
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
