Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

പനീര്‍ ഇഡ്ഡലി: സ്വാദോടെ കഴിക്കാം എളുപ്പത്തില്‍

അത്താഴവും ബ്രേക്ക്ഫാസ്റ്റും പലരിലും അല്‍പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അല്‍പം വ്യത്യസ്തമായ പാചകം പരീക്ഷിച്ചാലോ എ്ന്ന് തോന്നുന്നുണ്ടോ? അത്തരം പാചക പ്രേമികള്‍ക്കാണ് ഇന്നത്തെ റെസിപ്പി. മുട്ടയും പനീറും ചേര്‍ത്തുള്ള ഒരു സൂപ്പര്‍ ഇഡ്ഡലി. ഈ പനീര്‍ മുട്ട ഇഡ്ഡലിക്ക് കറിയൊന്നും വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകതയും. അത്താഴത്തിനും ബ്രേക്ക്ഫാസ്റ്റിനും ഒരുപോലെ കഴിക്കാവുന്നത് ആയത് കൊണ്ട് തന്നെ ഈ പനീര്‍ മുട്ട ഇഡ്ഡലിക്ക് പ്രത്യേകിച്ച് കറിയുടെ ആവശ്യമൊന്നും ഇല്ല.

പ്രോട്ടീന്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ ഈ ഇഡ്ഡലി ആരോഗ്യത്തിനും പ്രശ്‌നമുണ്ടാക്കുന്നില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് പനീര്‍ മുട്ട ഇഡ്ഡലി. പനീര്‍ മുട്ട ഇഡ്ഡലി രാവിലെയും തയ്യാറാക്കി കഴിക്കാം. നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണിത്. എപ്രകാരം പനീര്‍ മുട്ട ഇഡ്ഡലി തയ്യാറാക്കാം എന്ന് നോക്കാം.

Paneer Egg Idly Recipe

ആവശ്യമായ ചേരുവകള്‍:
* ഗ്രേറ്റ് ചെയ്ത പനീര്‍ - 1/2 കപ്പ്
* മുട്ട - 2
* തേങ്ങ ചിരകിയത് - 3 ടീസ്പൂണ്‍
* മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* എണ്ണ - 1/4 ടേബിള്‍സ്പൂണ്‍
* കടുക് - 1/4 ടീസ്പൂണ്‍
* വലിയ ഉള്ളി - 1 (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 1 (ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം:
* ആദ്യം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് വെച്ച് നല്ലതുപോലെ അടിച്ചെടുക്കുകേ
* ശേഷം അരച്ച പനീര്‍, തേങ്ങ അരച്ചത്, മഞ്ഞള്‍ പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഇഡ്ഡലി മാവിന്റെ പരുവത്തില്‍ ആക്കിയെടുക്കണം
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 1/4 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കണം.
* അതിന് ശേഷം ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും കലര്‍ത്തി ഒരു മിനിറ്റ് വഴറ്റി സ്വല്‍പം നിറം മാറിയ ശേഷം മുട്ട മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
* പിന്നീട് ഇഡ്ഡലി പാത്രത്തില്‍ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക.
* ശേഷം ഇഡ്ഡലി തട്ടില്‍ എണ്ണ തടവ ഇഡ്ഡലി മാവ് ഒഴിച്ച് ഇഡ്ഡലി പാനില്‍ ഇട്ട് 10 മിനിറ്റ് തിളപ്പിച്ച് തണുപ്പിച്ചാല്‍ സ്വാദിഷ്ടമായ പനീര്‍ മുട്ട ഇഡ്ലി കഴിക്കാവുന്നതാണ്.

Image Courtesy: FoodGood

[ of 5 - Users]

English Summary

Here in this article we are discussing about the paneer egg idly recipe and how to prepare it in malayalam. Take a look
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+