Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വേഗത്തില്‍ തയ്യാറാക്കാം പനീര്‍ കാപ്സിക്കം സബ്ജി
പനീര്‍ കാപ്സിക്കം സബ്ജി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിശദമായി അറിയാല്‍ വീഡിയോ കാണുക
ഉത്തരേന്ത്യന്‍ വിഭങ്ങളില് വളരെ പ്രധാനമാണ് പനീര്‍ കാപ്സികം സബ്ജി . അവരുടെ നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാണിത്. കാപ്സിക്കവും ഉള്ളിയും തക്കാളി ചേര്‍ത്ത മസാലയില്‍ വഴറ്റിയാണ് പനീര്‍ കാപ്സിക്കം മസാല ഉണ്ടാക്കുന്നത്. ഇതിലേക്ക് പിന്നീട് പനീര്‍ കഷ്ണങ്ങള്‍ കൂടി ചേര്‍ക്കും. പനീര്‍ പൊതുവെ എല്ലാവര്ക്കും ഇഷ്ടമാണ് അതിനാല്‍ പനീര്‍ ചേര്‍ത്ത ഏത് കറികള്‍ക്കും പ്രിയം കൂടുതലാണ് , പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
വെജിറ്റേറിയന്‍സിന്റെ ഇടയില്‍ ഏറെ പ്രചാരത്തിലുള്ള കറികളില്‍ ഒന്നാണ് കഡായ് പനീര്‍. പനീറും കാപ്സിക്കവും ഉള്ളിയും തക്കാളി കറിയില്‍ ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ഠമാര്‍ന്ന വിഭവമാണിത്. റൊട്ടി, നാന്, ചോര്‍ എന്നിവയ്ക്കെല്ലാം ഒപ്പം ഈ വിഭവം ഇണങ്ങും എന്നതാണ് ഇതിന്റെ സവിശേഷത. പനീര്‍ കാപ്സിക്കം സബ്ജി വളരെ പെട്ടെന്ന് വീട്ടില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്.
ചാറോട് കൂടിയും അല്ലാതയും ഈ വിഭവം തയ്യാറാക്കാം. ചാറില്ലാത്ത ഡ്രൈ പനീര്‍ കാപ്സിക്കം സബ്ജി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്നിവിടെ പറയുന്നത്. പനീര്‍ കാപ്സിക്കം സബ്ജി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിശദമായി അറിയാല്‍ വീഡിയോ കാണുക. വേഗത്തില്‍ തയ്യാറാക്കാം സ്വാദിഷ്ഠമാര്‍ന്ന പനീര്‍ കാപ്സിക്കം സ്ബ്ജി
പനീര്‍ കാപ്സിക്കം സബ്ജി വീഡിയോ

Recipe By: മീന ഭണ്ഡാരി
Recipe Type: സൈഡ് ഡിഷ്
Serves: 2
-
കാപ്സിക്കം - 1
ഉള്ളി - 1
തക്കാളി - 3
വെള്ളം - ഒന്നര കപ്പ്
വെളുത്തുള്ളി ( തൊലികളഞ്ഞത്) - 4 അല്ലി
എണ്ണ - 3 ടേബിള്‍സ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ചുവന്ന മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
പനീര്‍ ക്യൂബ് - 1 കപ്പ്
കസൂരി മേത്തി(ഉലുവ ഇല) - 1 ടേബിള്‍സ്പൂണ്‍+ അലങ്കാരത്തിനും
-
1. ഒരു വലിയ കാപ്സിക്കം എടുത്ത് രണ്ടായി മുറിക്കുക
2. അതിനകത്തുള്ള വെളുത്ത ഭാഗം കുരു സഹിതം നീക്കം ചെയ്യുക
3. അധികം കനം കുറയ്ക്കാതെ 2-ഇഞ്ച് നീളത്തില്‍ മുറിയ്ക്കുക
4. വലിയ ഒരു ഉള്ളി എടുത്ത് മുകള്‍ ഭാഗവും താഴ് ഭാഗവും കളയുക
5. തൊലി കളയുക, കട്ടി കൂടുതലാണെങ്കില്‍ ആദ്യത്തെ പാളി നീക്കം ചെയ്യുക
6. രണ്ടായി മുറിക്കുക വീണ്ടും നീളത്തില്‍ മുറിക്കുക.
7. പാളികള്‍ വേര്‍തിരിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.
8. പ്രഷര്‍ കുക്കറില്‍ വെള്ളം എടുക്കുക
9. ഇതില്‍ തക്കാളി ഇട്ട് 1 വിസില്‍ അടിക്കുന്നത് വരെ പാകം ചെയ്യുക.
10. പ്രഷര്‍ തീര്‍ന്നതിന് ശേഷം അടപ്പ് തുറക്കുക
11. തക്കാളി ഒരു പ്ലേറ്റിലേക്ക് മാറ്റുക , പതിനഞ്ച് മിനുട്ട്നേരം തണുക്കാന്‍ അനുവദിക്കുക.
12. ഇതിന്റെ തൊലി കളഞ്ഞ് എടുക്കുക
13. തക്കാളി ഒരു മിക്സിയില്‍ ഇടുക
14. വെളുത്തുള്ളി അല്ലികള്‍ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
15. ചൂടാക്കിയ പാനില്‍ എണ്ണ ഒഴിക്കുക
16. ജീരകമിട്ട് പൊട്ടിക്കുക
17.അരിഞ്ഞ ഉള്ളി ഇതിലേക്ക് ഇട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ 2-3 മിനുട്ട് നേരം ഉയര്‍ന്ന തീയില്‍ വഴട്ടുക
18. അരിഞ്ഞ കാപ്സിക്കം ഇതിലേക്കിട്ട് നന്നായി ഇളക്കുക
19. 2 മിനുട്ട് പാകമാകാന്‍ വയ്ക്കുക
20. തക്കാളി മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക
21. ഒരു മിനുട്ട് പാകമാകാന്‍ വയ്ക്കുക
22. ഉപ്പും മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക
23. പനീര്‍ ക്യൂബുകള്‍ ചേര്‍ക്കുക
24. കസൂരി മേത്തി ചേര്‍ത്ത് നന്നായി ഇളക്കുക
25. ഒരു മിനുട്ട് നേരം അടച്ച് വയ്ക്കുക
26. പാകമായാല്‍ ഒരു പാത്രത്തിലേക്ക് മാറ്റുക
27. കസൂരി മേത്തി കൊണ്ട് അലങ്കിരിക്കുക.
28 . ചൂടോടെ വിളമ്പുക
- 1. കാപ്സിക്കം അരിയുമ്പോള്‍ അധികം നേര്‍ത്തു പോകാതെ ശ്രദ്ധിക്കണം. കാപ്സിക്കം കറുമുറ ആയി കഴിക്കാന്‍ കഴിയണം
- 2.ഉയര്‍ന്ന ജ്വാലയില്‍ ആയിരിക്കണം സ്റ്റൗവിലെ തീനാളം
- 3. കാപ്സിക്കം അധികം വേവരുത്, അതിന്റെ കറുമുറ സ്വഭാവം നഷ്ടമാകും
- 4. പനീര്‍ ക്യൂബുകളായി വാങ്ങാന്‍ കഴിയും അല്ലെങ്കില്‍ വലിയ കട്ടയായി വാങ്ങിയിട്ട് ക്യൂബുകളായി മുറിച്ചെടുക്കാം.
- അളവ് - 1 കപ്പ്
- കലോറി - 130
- കൊഴുപ്പ് - 8 ഗ്രാം
- പ്രോട്ടീന്‍ - 3 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 13 ഗ്രാം
- പഞ്ചസാര - 5 ഗ്രാം
- ഫൈബര്‍ - 3 ഗ്രാം
സ്റ്റെപ് ബൈ സ്റ്റെപ്: പനീര്‍ കാപ്സിക്കം സബ്ജി
1. ഒരു വലിയ കാപ്സിക്കം എടുത്ത് രണ്ടായി മുറിക്കുക

2. അതിനകത്തുള്ള വെളുത്ത ഭാഗം കുരു സഹിതം നീക്കം ചെയ്യുക

3. അധികം കനം കുറയ്ക്കാതെ 2-ഇഞ്ച് നീളത്തില്‍ മുറിയ്ക്കുക

4. വലിയ ഒരു ഉള്ളി എടുത്ത് മുകള്‍ ഭാഗവും താഴ് ഭാഗവും കളയുക

5. തൊലി കളയുക, കട്ടി കൂടുതലാണെങ്കില്‍ ആദ്യത്തെ പാളി നീക്കം ചെയ്യുക

6. രണ്ടായി മുറിക്കുക വീണ്ടും നീളത്തില്‍ മുറിക്കുക.

7. പാളികള്‍ വേര്‍തിരിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.

8. പ്രഷര്‍ കുക്കറില്‍ വെള്ളം എടുക്കുക

9. ഇതില്‍ തക്കാളി ഇട്ട് 1 വിസില്‍ അടിക്കുന്നത് വരെ പാകം ചെയ്യുക.

10. പ്രഷര്‍ തീര്‍ന്നതിന് ശേഷം അടപ്പ് തുറക്കുക

11. തക്കാളി ഒരു പ്ലേറ്റിലേക്ക് മാറ്റുക , പതിനഞ്ച് മിനുട്ട്നേരം തണുക്കാന്‍ അനുവദിക്കുക.

12. ഇതിന്റെ തൊലി കളഞ്ഞ് എടുക്കുക

13. തക്കാളി ഒരു മിക്സിയില്‍ ഇടുക

14. വെളുത്തുള്ളി അല്ലികള്‍ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

15. ചൂടാക്കിയ പാനില്‍ എണ്ണ ഒഴിക്കുക

16. ജീരകമിട്ട് പൊട്ടിക്കുക

17.അരിഞ്ഞ ഉള്ളി ഇതിലേക്ക് ഇട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ 2-3 മിനുട്ട് നേരം ഉയര്‍ന്ന തീയില്‍ വഴട്ടുക

18. അരിഞ്ഞ കാപ്സിക്കം ഇതിലേക്കിട്ട് നന്നായി ഇളക്കുക

19. 2 മിനുട്ട് പാകമാകാന്‍ വയ്ക്കുക

20. തക്കാളി മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക

21. ഒരു മിനുട്ട് പാകമാകാന്‍ വയ്ക്കുക

22. ഉപ്പും മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക

23. പനീര്‍ ക്യൂബുകള്‍ ചേര്‍ക്കുക

24. കസൂരി മേത്തി ചേര്‍ത്ത് നന്നായി ഇളക്കുക

25. ഒരു മിനുട്ട് നേരം അടച്ച് വയ്ക്കുക

26. പാകമായാല്‍ ഒരു പാത്രത്തിലേക്ക് മാറ്റുക

27. കസൂരി മേത്തി കൊണ്ട് അലങ്കിരിക്കുക.

28 . ചൂടോടെ വിളമ്പുക

Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.

Click it and Unblock the Notifications