Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
പനീര്‍-ക്യാപ്സിക്കം കറി
പാലിന്റെ വകഭേദമായ പനീര്‍ കാല്‍സ്യവും മറ്റു പോഷകങ്ങളും ഏറെയുള്ളൊരു ഭക്ഷ്യവിഭവമാണ്.
പനീര്‍, ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് ചപ്പാത്തിയ്ക്കൊപ്പം കഴിയ്ക്കാവുന്ന ഒരു ഭക്ഷണമുണ്ടാക്കി നോക്കൂ.

പനീര്‍-200 ഗ്രാം
സവാള-1
ക്യാപ്സിക്കം-1
തക്കാളി-1
പച്ചമുളക്-2
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
എണ്ണ
ഉപ്പ്
മല്ലിയില
പനീര്‍ സമചതുരാകൃതിയില്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. സവാളയും തക്കാളിയും അരിഞ്ഞു വയ്ക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതില്‍ പനീര്‍ കഷ്ണങ്ങളിട്ട് ഇളം ബ്രൗണ്‍ നിറമാകാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക. ഈ പാത്രത്തില്‍ തന്നെ അല്പം കൂടി എണ്ണയൊഴിച്ച് ജീരകം പൊട്ടിക്കുക. ഇതിലേക്ക് പച്ചമുളകും അല്പം കഴിയുമ്പോള്‍ സവാളയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളിയും ചേര്‍ത്തിളക്കണം.
ഉപ്പും മസാലപ്പൊടികളും ചേര്‍ക്കുക. ക്യാപ്സിക്കം ചേര്‍ത്ത് അല്സമയം ഇളക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ത്ത് അല്പസമയം വേവിയ്ക്കുക. ഗ്രേവി ഒരുവിധം കുറുകിക്കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങളിട്ടു വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
