Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പനീര്‍ ബട്ടര്‍ മസാലയുണ്ടാക്കൂ
കാല്‍സ്യത്തിന്റെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ് പനീര്‍. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണവസ്തു.
പനീറും ബട്ടറും കൂട്ടിച്ചേര്‍ത്ത് പനീര്‍ ബട്ടര്‍ മസാലുണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

പനീര്‍-500 ഗ്രാം
സവാള-1
തക്കാളി-3
മുഴുവന്‍ മല്ലി-2
ഉണക്കമുളക്-2
ബട്ടര്‍-4 ടീസ്പൂണ്‍
വയനയില-1
ഗ്രാമ്പൂ-2
ഇഞ്ചി,വെളുത്തുള്ളി-1 ടീസ്പൂണ്‍
കറുവാപ്പട്ട-1
ഉണക്കമുളക്-2
മുഴുവന്‍ മല്ലി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കസൂരി മേത്തി-1 ടീസ്പൂണ്‍
ഫ്രഷ് ക്രീം-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം-അര കപ്പ്
ഒരു പാനില്‍ രണ്ടു ടീസ്പൂണ്‍ ബട്ടര്‍, ഒരു സ്പൂണ്‍ എണ്ണ എന്നിവ ചൂടാക്കുക. മുഴുവന്‍ മല്ലിയും മുളകും ചതച്ച് ഇതിലേക്കു ചേര്‍ക്കണം. കറുവാപ്പട്ട, ഗ്രാമ്പൂ, വയനയില എന്നിവയും ചേര്‍ത്തിളക്കണം.
മുകളിലെ മിശ്രിതം നല്ലപോലെ മൂത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അരിഞ്ഞ സവാള ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇത് നല്ലപപോലെ മൂപ്പിയ്ക്കണം.
ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, തക്കാളി എന്നിവ ചേര്‍ത്തിളക്കുക. തക്കാളി നല്ലപോലെ ഉടയണം. ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തിളക്കണം.
ഇതിലേയ്ക്ക് കസൂരി മേത്തി ചേര്‍ത്തിളക്കുക. ഇത് ഒന്നുരണ്ടു മിനിറ്റ് ചേര്‍ത്തിളക്കിയ ശേഷം ഫ്രഷ് ക്രീം ഇതിലേയ്ക്കു ചേര്‍ത്തിളക്കി അലങ്കരിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
