Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
രക്ഷാബന്ധന് പനീര്‍ അദ്രകി
സഹോദര-സഹോദരി ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന ഒന്നാണ് രക്ഷാബന്ധന്. രക്ഷാബന്ധന് വടക്കേയിന്ത്യയില്‍ പ്രാധാന്യം കൂടുതലുമാണ്.
രക്ഷാബന്ധന് ഒരുക്കുന്ന പലതരം ഭക്ഷ്യവിഭവങ്ങളുണ്ട്. ജെലേബി, ലഡ്ഡു, ബര്‍ഫി തുടങ്ങിയ മധുരങ്ങളാണ് പ്രധാനം.
പനീര്‍ ഉപയോഗിച്ച് രക്ഷാബന്ധന് പനീര്‍ അദ്രകി തയ്യാറാക്കി നോക്കൂ, ഇഞ്ചിയും പനീറും ചേര്‍ത്തുള്ള ഒരു വിഭവമാണിത്.

പനീര്‍-200 ഗ്രാം
ഇഞ്ചി-ഒരു കഷ്ണം
സവാള-3
തക്കാളി-3
ഇഞ്ചി പേസ്റ്റ്-ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-ഒരു ടീസ്പൂണ്‍
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കുരുമുളകുപൊടി-ഒരു ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-ഒരു ടീസ്പൂണ്‍
ജീരകം-അര ടീ്സ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
വെള്ളം
തക്കാളി തൊലി നീക്കി അരച്ചെടുക്കണം. ജീരകം, കടുക് എന്നിവയും ഒരുമിച്ചരയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റണം. വെളുത്തുള്ളി പേസ്റ്റ് ഇതിലേക്കു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അല്പം കഴിഞ്ഞ് ഇഞ്ച് പേസ്റ്റ്, അരിഞ്ഞ ഇഞ്ചിക്കഷ്ണങ്ങളില് പകുതി എ്ന്നിവയും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, തക്കാളി അരച്ചത് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെറുനാരങ്ങാനീര്, കുരുമുളകുപൊടി എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.
മുകളിലെ കൂട്ടിലേക്ക് പനീര്‍ ചേര്‍ത്തിളക്കണം. വെള്ളം ചേര്‍ത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിയ്ക്കുക. അല്പം കഴിഞ്ഞാല്‍ അടപ്പു നീക്കി ഗരം മസാല പൗഡര്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക. ഇതില്‍ മല്ലിയില അരിഞ്ഞത്, ബാക്കിയുള്ള ഇഞ്ചി എന്നിവ ചേര്‍ത്തിളക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
