Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒറിജിനല്‍ സോഫ്റ്റ് പാലപ്പം റെസിപ്പി: യീസ്റ്റ് വേണ്ട, ചേര്‍ക്കേണ്ട ആ രഹസ്യക്കൂട്ട് ഇതാണ്
പാലപ്പം എത്രയൊക്കെ വീട്ടില്‍ തയ്യാറാക്കിയാലും പലപ്പോഴും അത്രക്കങ്ങോട്ട് ശരിയായി കിട്ടണം എന്നില്ല. എന്നാല്‍ പലപ്പോഴും ചിലരെങ്കിലും ശ്രമിച്ച് പരാജയപ്പെട്ടാലും വീണ്ടും വീണ്ടും പാലപ്പം തയ്യാറാക്കാന്‍ ശ്രമിക്കുന്നു. യീസ്റ്റ് ചേര്‍ത്ത പാലപ്പമാണ് പലരും ഇന്നത്തെ കാലത്ത് തയ്യാറാക്കുന്നത്. എന്നാല്‍ യീസ്റ്റില്ലാതെ നല്ല പൊങ്ങി വന്ന മാവ് കൊണ്ട് കിടിലന്‍ ടേസ്റ്റില്‍ പാലപ്പം തയ്യാറാക്കാം. അത് എങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. നല്ല ഒറിജിനല്‍ ടേസ്റ്റില്‍ പാലപ്പം തയ്യാറാക്കി കുട്ടികള്‍ക്ക് ധൈര്യമായി നല്‍കാം. ചിലപ്പോഴെങ്കിലും യീസ്റ്റ് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ചെറിയ രീതിയില്‍ എങ്കിലും അസ്വസ്ഥതകളും അലര്‍ജികളും ഉണ്ടാക്കും. എന്നാല്‍ ഈ പ്രശ്നത്തിനെ പരിഹരിക്കുന്നതിന് വേണ്ടി യീസ്റ്റ് ഇല്ലാതെ നമുക്ക് പാലപ്പം നല്ല കിടിലന്‍ ടേസ്റ്റില്‍ തയ്യാറാക്കാം.

ആവശ്യമുളള്ള ചേരുവകള്‍:
*പച്ചരി - അരക്കിലോ
* തേങ്ങാപ്പാല്‍ - ഒരു കപ്പ്
* അരിപ്പൊടി കാച്ചിയത് - ഒരു കപ്പ്
* മാവ് വെള്ളം -ഒരു കപ്പ്
* വെളിച്ചെണ്ണ - അല്പം
* ഉപ്പ് -പാകത്തിന്
* തേങ്ങാപ്പാല്‍ - ഒരു കപ്പ്
* പെരുംജീരകം -അല്പം
തയ്യാറാക്കുന്ന വിധം
* അരി നല്ലതുപോലെ 8-9 മണിക്കൂര്‍ വരെ കുതിര്ക്കാവുന്നതാണ്. പിന്നീട്
നല്ലതുപോലെ കഴുകിപ്പൊടിച്ചെടുക്കണം
* അരി പൊടിക്കുമ്പോള്‍ തരി അധികം ഇല്ലാതെ വേണം
പൊടിച്ചെടുക്കുന്നതിന്
*പിന്നീട് ഒരു കപ്പ് തരി കാച്ചിയത് ഇതിലേക്ക് ചേര്‍ക്കണം. അതിന് ശേഷം
ഒരു ഗ്ലാസ്സ് അരിപ്പൊടിയില്‍ ഒരു ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് മാവ്
വെള്ളം തയ്യാറാക്കി ഇതിലേക്ക് ചേര്‍ക്കണം
* ഇത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത ശേഷം അതിലേക്ക് അല്പം
വെളിച്ചെണ്ണ തൂവി മാവ് പരുവത്തിലാക്കി 9 മണിക്കൂറോളം അടച്ച്
വെക്കണം
* അത്രയും സമയത്തിന് ശേഷമാണ് ഇതിലേക്ക് ഉപ്പ് ചേര്‍ക്കേണ്ടത്. ഉപ്പ്
ചേര്‍ത്ത് കഴിഞ്ഞാല്‍ പഞ്ചസാരയും ചേര്‍ക്കണം. പിന്നീട് അല്പം
പെരുംജീരകവും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.
* അവസാനമാണ് തേങ്ങാപ്പാല്‍ ചേര്‍ക്കേണ്ടത്. ഒരു കപ്പ് തേങ്ങാപ്പാല്‍
ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാവ് പരുവത്തില്‍ ആക്കുക. മാവിന്
കട്ടി കൂടുതലെങ്കില്‍ ഇതിലേക്ക് അല്പം തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത്
അല്പം ലൂസ് ആക്കിയെടുക്കാം
* പിന്നീട് കുറച്ച് സമയം കൂടി അടച്ച് വെച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ്
അപ്പച്ചട്ടിയില്‍ മാവ് ഒഴിച്ച് പാലപ്പം ചുട്ടെടുക്കാം. തീ കുറച്ച്
വെച്ച് വേണം പാലപ്പം തയ്യാറാക്കാന്‍ , അല്ലെങ്കില്‍ കരിഞ്ഞ്
പോവും.
Pic courtesy: Wikipedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
