മഴക്കാലം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. ഈ സമയം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം മഴയും രോഗങ്ങളും എല്ലാം ഒരുമിച്ചാണ് വരുന്നത്. എന്നാല്‍ ഇനി മഴയില്‍ നല്ല കട്ടന്‍ചായയും കറുമുറെ കൊറിക്കാന്‍ പക്കവടയും ആലോചിച്ച് നോക്കൂ. രണ്ട് കപ്പ് ദോശമാവ് കൊണ്ട് നല്ല കിടിലന്‍ പക്കവട തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
* ദോശമാവ്- രണ്ട് കപ്പ്
* പൊട്ടുകടല - രണ്ട് കപ്പ്
* മുളക് പൊടി - അര ടീസ്പൂണ്‍ (എരിവനുസരിച്ച് മാറ്റം വരുത്താം)
* ഉപ്പ് - അരടീസ്പൂണ്‍
* ജീരകപ്പൊടി - അര ടീസ്പൂണ്‍
* കായപ്പൊടി - കാല്‍ ടീസ്പൂണ്‍
* കുരുമുളക്‌പൊടി- ഒരുനുള്ള്
* വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
* പൊട്ടുകടല എടുത്തതിന് ശേഷം ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക.
നല്ലതുപോലെ സോഫ്റ്റ് ആയി വേണം ഇത് പൊടിച്ചെടുക്കുന്നതിന്
* അതിന് ശേഷം ഒരു പാത്രത്തില്‍ രണ്ട് കപ്പ് ദോശ മാവ് എടുത്ത്
അതിലേക്ക് ഈ പൊട്ടുകടല പൊടിച്ചത് മിക്‌സ് ചെയ്യുക
* ശേഷം ഇതിലേക്ക് മുളക് പൊടി, ഉപ്പ്, ജീരകപ്പൊടി, കായപ്പൊടി എന്നിവ
മിക്‌സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക
* പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് മാവ് സോഫ്റ്റ് ആക്കുക.
ഇതെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് ചപ്പാത്തി പരുവത്തില്‍
ആക്കിയെടുക്കണം
* പിന്നീട് സേവനാഴിയിലേക്ക് പക്കവടയുടെ അച്ച് എടുത്ത് മാവ് നിറച്ചതിന്
ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ഇതിലേക്ക് മാവ് പക്കവടയുടെ രൂപത്തില്‍
ഇട്ട് കൊടുക്കാം
* ഇത് നല്ലതുപോലെ ഗോള്‍ഡന്‍ നിറമാവുന്നത് വരെ മറിച്ചിടുക
* ബ്രൗണ്‍ നിറമാവുന്നത് വരെ ക്രിസ്പി ആക്കി എടുക്കുക, നല്ല കിടിലന്‍
പക്കവട തയ്യാര്‍













