Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പച്ചരി ചിപ്സ് തയ്യാറാക്കാം: കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്
ചിപ്സ് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. പലപ്പോഴും സ്കൂള്‍ പൂട്ടിയ സമയമായത് കൊണ്ട് തന്നെ സ്ഥിരമായി കുട്ടികള്‍ കഴിക്കാന്‍ ആവശ്യപ്പെടുന്നതാണ ഈ ലഘുസ്നാക്സ്. എന്നാല്‍ ഇനി വളരെ എളുപ്പത്തില്‍ അല്പം വ്യത്യസ്തമായ രീതിയില്‍ പച്ചരി ചിപ്സ് തയ്യാറാക്കാം. 1 കപ്പ്പച്ചരി പൊടിച്ചത് ഉണ്ടെങ്കില്‍, അത് കൊണ്ട് നല്ല സൂപ്പര്ടേസ്റ്റില് ചിപ്സ് തയ്യാറാക്കാം. ഇത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാവും. പ്രധാനമായും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇത് ഇഷ്ടപ്പെടുന്നു. എങ്ങനെ ചിപ്സ് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍
* പച്ചരി- രണ്ട് കപ്പ്
* വെള്ളം - 1 കപ്പ്
* ഉപ്പ് - ആവശ്യത്തിന്
* മുളകുപൊടി - 1 ടീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
* എള്ള് - 1 ടീസ്പൂണ്‍
*എണ്ണ - 1 ടേബിള്‍സ്പൂണ്‍
* കറിവേപ്പില - 1 കുല (ചെറുതായി അരിഞ്ഞത്)
* എണ്ണ - വറുക്കാന്‍ ആവശ്യമായ അളവ്
പാചകക്കുറിപ്പ്:
*ആദ്യം ഒരു പാന്‍ അടുപ്പില്‍ വെച്ച് 1 കപ്പില്‍ കുറച്ച് വെള്ളം
എടുത്ത് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, കടുകെണ്ണ, കറിേപ്പില
എന്നിവയിട്ട്നല്ലതുപോലെ തിളപ്പിച്ചെടുക്കണം.
* വെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോള്‍ തീ കുറച്ച് ഇതിലേക്ക് കട്ട
കെട്ടാത്ത രീതിയില്‍ അരിപ്പൊടി പൊടിച്ചത് ചേര്‍ക്കണം.
* മാവ് നന്നായി വേവുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്ത് ഒരു പാത്രത്തില്‍ മാവ്
ഇട്ട് മൂടി വെക്കുക, ചൂടാകുമ്പോള്‍ കൈകള്‍ വെള്ളം കൊണ്ട് നനച്ച ശേഷം
മാവ് നന്നായി കുഴയ്ക്കുക.
* അമിതമായ ചൂട് തോന്നുന്നുണ്ടെങ്കില്‍ ഇടയ്ക്കിടെ കൈകള്‍ വെള്ളത്തില്‍
നനച്ച ശേഷം കുഴയ്ക്കുക.
* ശേഷം കുഴച്ച മാവ് 4 ബോളുകളായി മാറ്റി വെക്കണം.
* ശേഷം ചപ്പാത്തി പ്ലേറ്റില്‍ എണ്ണ പുരട്ടി ഒരു ഉരുള എടുത്ത്
ചപ്പാത്ത് പരുവത്തില്‍ പരത്തിയെടുക്കണം
* ശേഷം കത്തി ഉപയോഗിച്ച് ചിപ്സ് പോലെ നീളമുള്ള കഷ്ണങ്ങളാക്കി
മുറിക്കുക. അതിനുശേഷം എണ്ണ പുരട്ടിയ പ്ലേറ്റില്‍ മുറിച്ച കഷണങ്ങള്‍
എടുക്കുക.
* അവസാനം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് അതില്‍ ആവശ്യത്തിന്
എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞ് മാറ്റി വെച്ചിരിക്കുന്ന ചിപ്സ്
ഇട്ട് സ്പൂണ്‍ കൊണ്ട് ഇളക്കാവുന്നതാണ്.
Image Courtesy: Apoorvaa's Nalabagam
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
