Latest Updates
-
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ?
ഓണത്തിന് മധുരം കൂട്ടാന്‍ പാല്‍പ്പായസം
നമുക്കല്പ്പം എളുപ്പമുള്ള രീതിയില്‍ തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം
പാല്‍പ്പായസം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. സദ്യയാവുമ്പോള്‍ ഒരു പായസത്തിന്റെ കുറവ് വളരെ വലിയ കുറവ് തന്നെയായിരിക്കും. എന്നാല്‍ ഇനി ഇത്തവണ ഈ ഓണത്തിന് പാല്‍പ്പായസം തയ്യാറാക്കാം. തിരുവോണ നാളിലെ മധുരം കൂട്ടാന്‍ പാല്‍പ്പായസത്തിന് കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ട്രെഡീഷണല്‍ ആണ് പാല്‍പ്പായസം എന്ന കാര്യം എല്ലാവര്ക്കും അറിയാം. അതുകൊണ്ട് തന്നെ ഒരു ട്രെഡീഷണല്‍ രീതിയില്‍ നമുക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാം. പല തരത്തില്‍ പാല്‍പ്പായസം തയ്യാറാക്കാം. എന്നാലും നമുക്കല്പ്പം എളുപ്പമുള്ള രീതിയില്‍ തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം.
പാല്‍പ്പായസം റെസിപ്പി വീഡിയോ

Recipe By: ഹേമ സുബ്രഹ്മണ്യന്
Recipe Type: മധുരം
Serves: 2
-
പാല് - 1 ലിറ്റര്‍
വേവിച്ച അരി - 1 കപ്പ്
വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി
പഞ്ചസാര - 4 കപ്പ്
അല്പം ഏലക്ക പൊടിച്ചത്
-
1. പാല് നല്ലതു പോലെ തിളപ്പിക്കുക.
2. പാല് തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേര്‍ക്കാം.
3. പാല് നല്ലതു പോലെ വെന്ത് കുറുകി വന്നാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം.
4. അല്പം ഏലക്ക പൊടിച്ചതും ഇതില്‍ ചേര്‍ക്കാം. രണ്ട് മിനിട്ട് നല്ലതു പോലെ തിളപ്പിക്കാം.
5. നട്സും ഉണക്കമുന്തിരിയും വെച്ച് അലങ്കരിക്കാം.
6. നല്ല ചൂടോടെ വിളമ്പാവുന്നതാണ്.
- 1. പാല് നല്ലതു പോലെ തിളപ്പിക്കണം. മാത്രമല്ല തിളപ്പിക്കുമ്പോള്‍ അത് പാത്രത്തില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കണം.
- 2. അരി നല്ലതു പോലെ വേന്തതിനു ശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാന്‍ പാടുകയുള്ളൂ.
- 3. പാല് നല്ലതു പോലെ കുറുകി വന്നതിനു ശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാന്‍ പാടുകയുള്ളൂ.
- 4. പഞ്ചസാര നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂടിയോ കുറഞ്ഞോ ഉപയോഗിക്കാം
- സെര്‍വിങ് സൈസ് - 1 കപ്പ്
- കലോറി - 860
- കൊഴുപ്പ് - 12
- പ്രോട്ടീന്‍ - 20
- കാര്‍ബോഹൈഡ്രേറ്റ് - 168
- പഞ്ചസാര - 46
സ്റ്റെപ് ബൈ സ്റ്റെപ്- എങ്ങനെ പാല്‍പ്പായസം തയ്യാറാക്കണം
1. പാല് നല്ലതു പോലെ തിളപ്പിക്കുക.

2. പാല് തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേര്‍ക്കാം.

3. പാല് നല്ലതു പോലെ വെന്ത് കുറുകി വന്നാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം.

4. അല്പം ഏലക്ക പൊടിച്ചതും ഇതില്‍ ചേര്‍ക്കാം. രണ്ട് മിനിട്ട് നല്ലതു പോലെ തിളപ്പിക്കാം.

5. നട്സും ഉണക്കമുന്തിരിയും വെച്ച് അലങ്കരിക്കാം.

6. നല്ല ചൂടോടെ വിളമ്പാവുന്നതാണ്.


Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications