Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
നല്ല കിടിലന് ടേസ്റ്റില് തേനൂറും പാല് കേക്ക് തയ്യാര്
പാല് കേക്ക്, പലപ്പോഴും കടകളില് നിന്ന് വാങ്ങി കഴിച്ചിട്ടുണ്ടാവും നിങ്ങള്. എന്നാല് ഇത് വീട്ടില് തയ്യാറാക്കിയിട്ടുണ്ടോ? നല്ല കിടിലന് ടേസ്റ്റില് സോഫ്റ്റായ പാല് കേക്ക് എപ്രകാരം തയ്യാറാക്കാം എന്ന് ഈ ലേഖനത്തില് വായിക്കാം. മധുരം കഴിക്കാന് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില് പലപ്പോഴും പാല് കേക്ക് നിങ്ങളുടെ ഒരു തിരഞ്ഞെടുപ്പായിരിക്കും. എന്നാല് വീട്ടില് തന്നെ ഉണ്ടാക്കാവുന്ന ഈ മധുര പലഹാരം എത്രത്തോളം കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഇഷ്ടപ്പെടും എന്നത് ചോദ്യമേ അല്ല. പലപ്പോഴും വളരെ കുറച്ച് ചേരുവകള് കൊണ്ട് തന്നെ നമുക്ക് നല്ല കിടിലന് പാല്കേക്ക് തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്:
മൈദ- 2 കപ്പ്
ബേക്കിംഗ് പൌഡര് - 1 ടേബിള് സ്പൂണ്
ബേക്കിംഗ് സോഡാ - ഒരു നുള്ള്
നെയ്യ് - കാല് കപ്പ്
അധികം പുളിയില്ലാത്ത കട്ട തൈര് - 3 ടേബിള് സ്പൂണ്
മുട്ടയുടെ വെള്ള - 1
പാല് - 2 ടേബിള് സ്പൂണ്
പഞ്ചസാര - 1 ടേബിള് സ്പൂണ്
എണ്ണ - വറുത്തെടുക്കാന് പാകത്തിന്
പഞ്ചസാര പാനി തയ്യാറാക്കാന്
പഞ്ചസാര - 2 കപ്പ്
വെള്ളം - 1 കപ്പ്
ഏലക്ക - 2
നാരങ്ങാ നീര് - 1 ടേബിള് സ്പൂണ്
തയ്യാറാക്കുന്ന വിധം
പാല്കേക്ക് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ മൈദയും ബേക്കിംഗ്
സോഡയും ബേക്കിംഗ് പൗഡറിന് ഒരുമിച്ചു ചേര്ത്ത് നല്ലതുപോലെ
അരിച്ചെടുക്കേണ്ടതാണ്. അതിന് ശേഷം ഇതിലേക്ക് അല്പം നെയ്യും ചേര്ത്ത്
നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തില് തൈര്, പാല് ,
മുട്ടയുടെ വെള്ള, പഞ്ചസാര എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് വെക്കണം.
ഈ മിശ്രിതം നല്ലതുപോലെ ചേര്ത്ത് ഇത് മൈദ ചേരുവയിലേക്ക് ചേര്ക്കണം.
പിന്നീട് കുഴച്ച് അരമണിക്കൂറോളം മാറ്റി വെക്കേണ്ടതാണ്.
ഈ സമയം പഞ്ചസാര പാനി തയ്യാറാക്കുന്നതിനായി പഞ്ചസാരയും വെള്ളവും ഏലക്കായും ചേര്ത്ത് 4-5 മിനിറ്റ് തിളപ്പിച്ച് നൂല്പ്പരുവത്തില് മാറ്റി വെക്കണം. പിന്നീട് നമ്മള് കുഴച്ച് മാറ്റി വെച്ച മാവ് അല്പം കനത്തില് പരത്തി ദീര്ഘ ചതുരാകൃതിയില് മുറിച്ചെടുക്കുക. പിന്നീട് ഇത് വറുത്തെടുക്കുന്നതിന് വേണ്ടി അല്പം എണ്ണ ചൂടാക്കി ഇതിലേക്ക് കേക്കുകള് ഓരോന്നായി ഇട്ടു കൊടുക്കുക. ഗോള്ഡന് ബ്രൗണ് നിറമാവുമ്പോള് വറുത്ത് കോരി പഞ്ചസാര പാനിയില് ഇട്ട് വെക്കുക. പിന്നീട് മാറ്റി വെക്കുക. അല്പം കഴിഞ്ഞ് ഇളം ചൂടോടെ കഴിക്കാവുന്നതാണ്.
റെസിപ്പി & ചിത്രം: ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
