Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടിലുണ്ടാക്കാം ഓറഞ്ച് കേക്ക്: അതും കിടിലന് ടേസ്റ്റില്
കേക്ക് ഇഷ്ടമില്ലാത്തവര് ചുരുക്കമാണ്. എന്നാല് അതില് അല്പം വ്യത്യസ്ത ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില് ഓറഞ്ച് കേക്ക് തയ്യാറാക്കി നോക്കൂ. ഇത് സ്വാദിഷ്ഠവും കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആണെന്ന കാര്യത്തില് സംശയം വേണ്ട. ഈ കേക്കിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് വീട്ടില് വളരെ എളുപ്പത്തില് യാതൊരു വിധ മായവും ചേര്ക്കാതെ തയ്യാറാക്കാം എന്നതാണ്. ഇനി കുട്ടികള് സ്കൂള് വിട്ടു വരുമ്പോഴോ അല്പം വ്യത്യസ്തമായ ഒരു കേക്ക് നല്കണം എന്ന് ആഗ്രഹിക്കുന്നവരെങ്കില് ഓറഞ്ച് കേക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കാം.

ആവശ്യമുള്ള ചേരുവകള്:
ഓറഞ്ച് ജ്യൂസ് - അരക്കപ്പ്
ഓറഞ്ചിന്റെ പുറം തൊലി- ഒരു സ്പൂണ് ചെറുതായി ഗ്രേറ്റ് ചെയ്തത്
മൈദ- ഒന്നേകാല് കപ്പ്
പഞ്ചസാര - അര കപ്പ്
ഉരുക്കിയ വെണ്ണ- കാല് കപ്പ്
തൈര്- കാല് കപ്പ് (അധികം പുളി ഇല്ലാത്തത്, വേണമെങ്കില് തൈരിന് പകരം
2 മുട്ടയും ചേര്ക്കാം)
ബേക്കിംഗ് പൗഡര് -1 ടീസ്പൂണ്
ബേക്കിംഗ് സോഡ- അര സ്പൂണ്
തയ്യാറാക്കുന്ന വിധം
ആദ്യം ഓറഞ്ച് ജ്യൂസ് നല്ലതുപോലെ പിഴിഞ്ഞെടുക്കണം. ഇതില് അല്പം പോലും
വെള്ളം ചേര്ക്കരുത്. ശേഷം ഏത് പാത്രത്തിലാണോ ബേക്ക് ചെയ്യേണ്ടത് ആ
പാത്രത്തില് ബട്ടര് പേപ്പര് മുറിച്ചു വെച്ചു നല്ലപോലെ വെണ്ണ തടവി
മാറ്റി വെയ്ക്കുക.ശേഷം ജ്യൂസ് എടുത്ത് അതിലേക്ക് ഉരുക്കിയ വെണ്ണ,
പഞ്ചസാര, തൈര് (മുട്ട) എന്നിവ ചേര്ത്തു നല്ലപോലെ മിക്സ് ചെയ്ത്
മാറ്റി വെക്കണം. ഇത് മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ആയി കിട്ടുന്നതിന്
ശ്രദ്ധിക്കണം.
പിന്നീട് ഒരു പാത്രത്തില് അല്പം മൈദ, ബേക്കിംഗ് പൗഡര്, ബേക്കിംഗ് സോഡാ എന്നിവ മിക്സ് ചെയ്തു നല്ലതുപോലെ അരിച്ചെടുക്കണം. രണ്ട് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ഒരു വലിയ പാത്രം എടുത്ത് അതിന് ഉള്ളിലേക്ക് കേക്ക് തയ്യാറാക്കുന്ന തട്ട് ഇറക്കി വെക്കേണ്ടതാണ്. ഇത് ചെറുതായി ചൂടാക്കി തുടങ്ങാം. ശേഷം മൈദ മിശ്രിതം എടുത്ത് അതിലേക്ക് ഓറഞ്ച് ജ്യൂസ് മിക്സ് എടുത്ത് കുറച്ചായി മിക്സ് ചെയ്ത് മാറ്റി വെക്കണം.
പിന്നീട് ഈ മൈദ കൂട്ട് മുഴുവനും ചേര്ത്ത് അതിലേക്ക് ഓറഞ്ചിന്റെ പുറം തൊലി കൂടെ ഇട്ട് ഫോള്ഡ് ചെയ്ത ശേഷം നമ്മള് ബട്ടര് പേപ്പര് വെച്ച് തയ്യാറാക്കിയ ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് ഒഴിച്ച് രണ്ട് പ്രാവശ്യം ടാപ്പ് ചെയ്ത് കുമിളകള് കളഞ്ഞതിന് ശേഷം പാത്രത്തിലേക്ക് ഇറക്കി വെച്ച് അടപ്പ് കൊണ്ട മൂടി 35 മിനിറ്റോളം ബേക്ക് ചെയ്ത് എടുക്കണം. അവസാന ഘട്ടം എന്ന നിലക്ക് അല്പം വിപ്പിംങ് ക്രീം അടിച്ചെടുത്ത് അതിലേക്ക് ഐസിങ് ഷുഗര് ചേര്ത്തു ഒന്നുകൂടെ ബീറ്റ് ചെയ്ത് കേക്ക് തയ്യാറായതിന് ശേഷം ഇതിന് മുകളിലേക്ക് അല്പ്പാല്പമായി തൂവിക്കൊടുക്കാം. ഓറഞ്ച് കേക്ക് റെഡി.
റെസിപ്പി & ചിത്രം- ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
