Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഓണം കളറാക്കാന്‍ നാലേനാല് ചേരുവയില്‍ പാലടപ്രഥമന്‍
ഓണം എന്നത് നമ്മുടെ ദേശീയോത്സവമാണ് എന്ന് ചെറുപ്പം മുതലേ നമ്മള് കേട്ടുശീലിച്ചതാണ്. ഓണത്തിന് സദ്യയൊരുക്കുന്നതില്‍ മാത്രം യാതൊരു വിട്ടുവീഴ്ചയും നമ്മള് മലയാളികള്‍ കാണിക്കാറില്ല. അതുകൊണ്ട് തന്നെ പായസം എത്ര തരം എന്നത് മാത്രമേ പലരും ആലോചിക്കുകയുള്ളൂ. പാലടപ്പായസം ആണ് പലരും ആദ്യം തയ്യാറാക്കാന്‍ മിനക്കെടുന്നത്. എന്നാല്‍ വെറും നാല് ചേരുവകള്‍ കൊണ്ട് നല്ല കിടിലന്‍ പാലടപ്രഥമന്‍ തയ്യാറാക്കാം. എന്നാല്‍ എങ്ങനെ നല്ല രുചികരമായ പാലടപ്രഥമന്‍ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
അരി അട- കാല്‍ക്കിലോ
പാല്- മൂന്ന് പാക്കറ്റ്
പഞ്ചസാര- കാല്‍ക്കിലോ
നെയ്യ്- അല്പം
ഏലക്കപ്പൊടി -വേണമെങ്കില്‍ ചേര്‍ക്കാം
തയ്യാറാക്കുന്ന വിധം:
പാലട പായസം തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം
തിളച്ചവെള്ളത്തില്‍ ഒരു മണിക്കൂര്‍ അട ഇട്ട് വെക്കുക. ശേഷം പാല്
തിളപ്പിച്ച് അതിലേക്ക് അട ഇട്ട് നല്ലതുപോലെ ഇളക്കിക്കൊടുക്കണം. അല്പം
പഞ്ചസാര എടുത്ത് ഉരുക്കി ബ്രൗണ്‍ കളറാക്കി മാറ്റി വെക്കണം. പിന്നീട്
അട നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്ത്
നല്ലതുപോലെ ഇളക്കിച്ചേര്‍ക്കണം. ഇത് നല്ലതുപോലെ കുറുകിക്കഴിഞ്ഞാല്‍
അതിലേക്ക് അല്പം നെയ്യ് ചേര്‍ത്ത് മിക്സ് ചെയ്യണം. പിന്നീട് തീ ഓഫ്
ചെയ്ത് അതിലേക്ക് ആവശ്യമെങ്കില്‍ അല്പം ഏലക്കപ്പൊടിയും ചേര്‍ക്കണം.
അവസാനം കാരമല്‍ മിക്സ് ചേര്‍ത്ത് ഇളക്കി എടുക്കാം. നല്ല സ്വാദിഷ്ഠമായ
പാലട പ്രഥമന്‍ തയ്യാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
