Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ഓണം കളറാക്കാന്‍ നാലേനാല് ചേരുവയില്‍ പാലടപ്രഥമന്‍

ഓണം എന്നത് നമ്മുടെ ദേശീയോത്സവമാണ് എന്ന് ചെറുപ്പം മുതലേ നമ്മള്‍ കേട്ടുശീലിച്ചതാണ്. ഓണത്തിന് സദ്യയൊരുക്കുന്നതില്‍ മാത്രം യാതൊരു വിട്ടുവീഴ്ചയും നമ്മള്‍ മലയാളികള്‍ കാണിക്കാറില്ല. അതുകൊണ്ട് തന്നെ പായസം എത്ര തരം എന്നത് മാത്രമേ പലരും ആലോചിക്കുകയുള്ളൂ. പാലടപ്പായസം ആണ് പലരും ആദ്യം തയ്യാറാക്കാന്‍ മിനക്കെടുന്നത്. എന്നാല്‍ വെറും നാല് ചേരുവകള്‍ കൊണ്ട് നല്ല കിടിലന്‍ പാലടപ്രഥമന്‍ തയ്യാറാക്കാം. എന്നാല്‍ എങ്ങനെ നല്ല രുചികരമായ പാലടപ്രഥമന്‍ തയ്യാറാക്കാം എന്ന് നോക്കാം.

Palada Pradhaman

ആവശ്യമുള്ള ചേരുവകള്‍:
അരി അട- കാല്‍ക്കിലോ
പാല്‍- മൂന്ന് പാക്കറ്റ്
പഞ്ചസാര- കാല്‍ക്കിലോ
നെയ്യ്- അല്‍പം
ഏലക്കപ്പൊടി -വേണമെങ്കില്‍ ചേര്‍ക്കാം

തയ്യാറാക്കുന്ന വിധം:
പാലട പായസം തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം തിളച്ചവെള്ളത്തില്‍ ഒരു മണിക്കൂര്‍ അട ഇട്ട് വെക്കുക. ശേഷം പാല്‍ തിളപ്പിച്ച് അതിലേക്ക് അട ഇട്ട് നല്ലതുപോലെ ഇളക്കിക്കൊടുക്കണം. അല്‍പം പഞ്ചസാര എടുത്ത് ഉരുക്കി ബ്രൗണ്‍ കളറാക്കി മാറ്റി വെക്കണം. പിന്നീട് അട നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്ത് നല്ലതുപോലെ ഇളക്കിച്ചേര്‍ക്കണം. ഇത് നല്ലതുപോലെ കുറുകിക്കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം നെയ്യ് ചേര്‍ത്ത് മിക്‌സ് ചെയ്യണം. പിന്നീട് തീ ഓഫ് ചെയ്ത് അതിലേക്ക് ആവശ്യമെങ്കില്‍ അല്‍പം ഏലക്കപ്പൊടിയും ചേര്‍ക്കണം. അവസാനം കാരമല്‍ മിക്‌സ് ചേര്‍ത്ത് ഇളക്കി എടുക്കാം. നല്ല സ്വാദിഷ്ഠമായ പാലട പ്രഥമന്‍ തയ്യാര്‍.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

[ of 5 - Users]

English Summary

Here in this article we are discussing about Onam special palada pradhaman recipe in malayalam. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+