Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓണത്തിന് തയ്യാറാക്കാം സ്പെഷ്യല്‍ പായസം അതും എളുപ്പത്തില്‍
ഓണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു, എന്നാല്‍ ഓണക്കാലത്ത് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒന്നാണ് ഓണസദ്യ. ഓണസദ്യയുടെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് സ്പെഷ്യല്‍ പായസം തയ്യാറാക്കാം. ഇത് നിങ്ങളുടെ വിഭവങ്ങള്‍ക്ക് അല്പം ടേസ്റ്റ് കൂട്ടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അരിക്ക് പകരം ക്വിനോവയും ബദാംമില്‍ക്കും ചേര്‍ത്ത് തയ്യാറാക്കാവുന്ന സ്പെഷ്യല്‍ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍
ക്വിനോവ- 1 കപ്പ്
ബദാം പാല് -2 കപ്പ്
ശര്‍ക്കര -1/2 കപ്പ്
തേങ്ങാപ്പാല്‍ -1/4 കപ്പ്
കശുവണ്ടിയും ബദാമും-1/4 കപ്പ്
ഉണക്കമുന്തിരി-1/4 കപ്പ്
ഏലക്ക പൊടി-1/2 ടീസ്പൂണ്‍
കുങ്കുമപ്പൂവ്- ഒരു നുള്ള്
നെയ്യ്- 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ക്വിനോവ നല്ലതുപോലെ കഴുകി വൃത്തിയാക്കി രണ്ട് കപ്പ് വെള്ളത്തില്‍ അത്
വേവിച്ചെടുക്കണം. അതിന് ശേഷം ഒരു പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക്
അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍
നിറത്തില്‍ വഴറ്റിയെടുക്കണം. പിന്നീട് അതേ പാനില്‍ തന്നെ ബദാം പാല്
ഒഴിപ്പിച്ച് തിളപ്പിച്ച് അതിലേക്ക് ക്വിനോവ ചേര്‍ക്കാവുന്നതാണ്. ഇത്
നല്ലതുപോലെ വേവിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് ശര്‍ക്കര ചേര്‍ക്കണം.
ഇത് പൂര്‍ണ്ണമായും അലിഞ്ഞുപോവുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം.
അതിനുശേഷം, തേങ്ങാപ്പാലില്‍ ഏലക്കാപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ത്ത്
എല്ലാം നല്ലതുപോലെ മിക്സ് ചെയ്യണം.
പിന്നീട് ഈ മിശ്രിതം നല്ലതുപോലെ കട്ടിയായി വരുന്നത് വരെ ഇളക്കണം. ഏകദേശം 15 മിനിറ്റ് ഇളക്കിക്കൊണ്ടിരിക്കണം. ഇടക്കിടക്കും ഇളക്കിക്കൊണ്ടിരിക്കണം. ഇത് ക്വിനോവ ഒട്ടിപ്പിടിക്കുന്നത് തടയുന്നു. പിന്നീട് ഇതിലേക്ക് വഴറ്റി മാറ്റി വെച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ക്കുക. പിന്നീട് തീ ഓഫ് ചെയ്ത് നല്ലതുപോലെ തണുപ്പിക്കണം. വേണമെങ്കില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് അലങ്കരിക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
