Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ഒരു തുള്ളി എണ്ണയില്ലാതെ ചിക്കന്‍ മസാല തയ്യാറാക്കാം
ചിക്കന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പലപ്പോഴും ആദ്യം താല്‍പ്പര്യം കാണിക്കുന്നത് ചിക്കന്‍ ഫ്രൈ കഴിക്കാനാണ്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ ഭയന്ന് പലരും ചിക്കന്‍ ഫ്രൈ ചെയ്ത് കഴിക്കുക എന്ന മോഹം ഉപേക്ഷിക്കുന്നു. എന്നാല്‍ ഇനി ചിക്കന്‍ മസാല തയ്യാറാക്കുമ്പോള്‍ ധൈര്യമായി കഴിക്കാം നിങ്ങള്‍ക്ക്. എണ്ണ ചേര്‍ക്കാതെ നിങ്ങള്‍ക്ക് എങ്ങനെ നല്ല സൂപ്പര്‍ ചിക്കന്‍ മസാല തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
ചിക്കന്‍ - അരക്കിലോ
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍
മുളക്പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
കശ്മീരി മുളക് പൊടി - അര സ്പൂണ്‍
ഗരം മസാല- ഒരു നുള്ള്
ഇഞ്ചി, വെളുത്തുള്ള പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
തൈര്- മുക്കാല്‍ ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- അല്പം
പെരുംജീരകം- അല്പം
സവാള- മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം:
ആദ്യം തന്നെ ചിക്കന്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കി വരഞ്ഞ് മുകളില്‍
പറഞ്ഞ മസാലകള്‍ എല്ലാം നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പിന്നീട് ഇത്
അല്പം നേരം മാറ്റി വെക്കുക. ശേഷം ഇഡ്ഡലിത്തട്ടില് എണ്ണ പുരട്ടിയ
ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ അതിലേക്ക് ചേര്‍ത്ത് ആവി കയറ്റി ഇതിന്
മുകളിലേക്ക് അല്പം കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്ത്
നല്ലതുപോലെ ആവി കയറ്റി വേവിക്കണം. അരമണിക്കൂര്‍ എങ്കിലും ആവി കയറ്റി
വേവിക്കണം.
ശേഷം അല്പം തേങ്ങ, പെരുംജീരകം, ഉള്ളി എന്നിവ മിക്സിയില്‍ ഇട്ട് ജാറില്‍ ഇട്ട് നല്ലതുപോലെ ഒതുക്കി അരച്ചെടുക്കണം. പിന്നീട് ഒരു പാത്രത്തില്‍ അര സ്പൂണ്‍ എണ്ണ ഒഴിച്ചതിന് ശേഷം ഈ മിക്സ് അതിലേക്ക് ഇട്ട് അല്പം കറിവേപ്പിലയും ഉപ്പും മിക്സ് ചെയ്ത് ചെറുതായി വഴറ്റിയെടുക്കണം. ഇഡ്ഡലിത്തട്ടില് വേവിച്ചെടുത്ത ചിക്കന്‍ അതില്‍ നിന്ന് മാറ്റി ഈ പാനിലേക്ക് ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ചിക്കന്‍ വേവിച്ചതിന്റെ വെള്ളം ചേര്‍ത്ത് നല്ലതുപോലെ വറ്റിച്ചെടുക്കുക. നല്ല സ്വാദിഷ്ഠമായ ചിക്കന്‍ മസാല റെഡി.
Image Courtesy: yummytummyaarthi
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
