Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ആരോഗ്യത്തിന് ഓട്സ് സൂപ്പ്
ഓട്സ് ആരോഗ്യത്തിനു ചേര്‍ന്ന ഭക്ഷണമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. കൊളസട്രോള്‍, പ്രമേഹം തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കും കഴിയ്ക്കാവുന്ന ഒരു ഉത്തമമായ ആഹാരമെന്നു വേണമെങ്കില്‍ ഇതിനെ പറയാം.
ഓട്സ് പോറിഡ്ജ് പോലെയും ഉപ്പുമാവാക്കിയും കഴിയ്ക്കാം. ഓട്സ് അരച്ചു ചേര്‍ത്ത് ഓട്സ് ദോശയും ഇഡ്ഢലിയും വരെയുണ്ടാക്കാം.

ഇവ മാത്രമല്ല, ഓട്സ് കൊണ്ട് സൂപ്പും തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,
ഓട്സ്-2 ടേബിള്‍ സ്പൂണ്‍
കൊഴുപ്പു കുറഞ്ഞ പാല്-മുക്കാല്‍ കപ്പ്
സവാള-അര പകുതി ചെറുതായി നുറുക്കിയത്
വെളുത്തുള്ളി-2 അല്ലി ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി
ഉപ്പ്
എണ്ണ
ഒരു പാനില്‍ അല്പം എണ്ണ ചൂടാക്കുക. സവാള, വെളുത്തുള്ളി എന്നിവ ഇതിലിട്ടു നല്ലപോലെ വഴറ്റുക.
മറ്റൊരു പാത്രത്തില്‍ ഓട്സ് ഇട്ട് അര-മുക്കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കണം. ഓട്സ് വെന്ത് അല്പം കട്ടിയായിക്കഴിഞ്ഞാല്‍ പാല് ചേര്‍ത്ത് സൂപ്പു പരുവത്തിലാക്കുക. സൂപ്പായതു കൊണ്ട് അല്പം കൂടുതല്‍ വെള്ളമുണ്ടായിരിക്കു്ന്നതു നല്ലതാണ്.
തീ കെടുത്തിയ ശേഷം തയ്യാറാക്കി വച്ചിരിയ്ക്കുന്ന സവാള മിശ്രിതം, ഉപ്പ്, കുരുമുളകു പൊടി എന്നിവ ഇതിലേക്കു ചേര്‍ത്തിളക്കുക.
ചൂടോടെ ഓട്സ് സൂപ്പു കുടിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
