Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
അരിയും ഉഴുന്നും ഇല്ലാതെ 10 മിനിറ്റില്‍ ഓട്സ് ഇഡ്ഡലി
ഓട്സ് ഇഡ്ഡലി കഴിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് നല്ല കിടിലന്‍ ടേസ്റ്റില്‍ സൂപ്പര്‍ സ്വാദില്‍ ഓട്സ് ഇഡ്ഡലി തയ്യാറാക്കാം. അതും നല്ല പൂപോലുള്ള കിടിലന്‍ ഇഡ്ഡലി. അരിയും ഉഴുന്നും കുതിര്‍ക്കാതെ ആരോഗ്യത്തോടെ നമുക്ക് നല്ല സൂപ്പര്‍ സ്വാദില്‍ ഓട്സ് ഇഡ്ഡലി തയ്യാറാക്കാം. അതിനായി മാറ്റി വെക്കേണ്ടത് വെറും പത്ത് മിനിറ്റ് മാത്രമാണ്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
ഓട്സ് - ഒരു കപ്പ്
റവ- അരക്കപ്പ്
തൈര് - അരക്കപ്പ് (പുളി ഇല്ലാത്തത്)
ബേക്കിംഗ് സോഡ - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
അണ്ടിപ്പരിപ്പ് - ആവശ്യമെങ്കില്‍ മാത്രം
തയ്യാറാക്കുന്ന വിധം
ഓട്സ് ആദ്യം ഒരു പാനില്‍ ഇട്ടതിന് ശേഷം നല്ലതുപോലെ ചൂടാക്കി മാറ്റി
വെക്കണം. ഇത് പൊടിച്ചതിന് ശേഷം റവയും ഇത് പോലെ തന്നെ ചൂടാക്കി
മാറ്റുക
പിന്നീട് അതിലേക്ക് ഓട്സ് ചേര്‍ത്ത് ഒന്ന് ചൂടാക്കണം. പിന്നീട് ഇവ
നല്ലതുപോലെ തണുത്ത് കഴിഞ്ഞാല്‍ മാത്രം അതിലേക്ക് പാകത്തിന് ഉപ്പും
തൈരും മിക്സ് ചെയ്ത് മാവ് പരുവത്തില്‍ ആക്കിയയെടുക്കുക. പിന്നിട്
ആവശ്യത്തിന് വെള്ളവും ഒഴിക്കേണ്ടതാണ്.
അതിലേക്ക് ബേക്കിംഗ് സോഡയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി കട്ടകെട്ടാതെ
ഇഡ്ഡലി മാവ് പരുവത്തില്‍ മാറ്റി വെക്കണം.
പിന്നീട് ഇഡ്ഡലി തട്ട് എടുത്ത് അതിലേക്ക് ഈ മാവ് എടുത്ത് എണ്ണ തടവി
ഒഴിച്ച് കൊടുക്കണം
നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാവ് ഒഴിച്ച് കഴിഞ്ഞ് ഒരു അണ്ടിപ്പരിപ്പ്
അതിന് മുകളില്‍ വെക്കാം.
ശേഷം 20 മിനിറ്റോളം വേവിച്ചെടുക്കുന്നതിന് വേണ്ടി വെക്കണം. നല്ല
തേങ്ങാച്ചട്നിയോടൊപ്പം ഓട്സ് ഇഡ്ഡലി കിടിലന്‍ കോംമ്പിനേഷനാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
